
മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്.
മിക്കപ്പോഴും ഫോട്ടോഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കുന്ന അമൃത കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണിപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മയില്‍പ്പീലി നിറത്തില്‍ തിളങ്ങുന്ന താരത്തോട് ഇതെന്താ മയിലാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. തത്തപച്ച സാരിയും വയലറ്റ് ബ്ലൗസിലുമെത്തുന്ന അമൃതയോട് വിവാഹമായോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ബ്രൈഡല്‍ വേഷത്തില്‍ മനോഹരമായ ആഭരണങ്ങളും അണിഞ്ഞാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തോടൊപ്പം പ്രണയാര്‍ദ്രമായ ക്യാപ്ഷനുകളും അമൃത കുറിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലാത്തതരം നെഗറ്റീവ് കഥാപാത്രമാണ് പരമ്പരയില്‍ അമൃതയുടേത്. എന്നാലും സേഷ്യല്‍മീഡിയയിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറന്‍ അമൃതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടേയും ലൈവിലൂടെയും പരമ്പരയുടെ പ്രേക്ഷകരെയും മറ്റുള്ളവരേയും അമൃത കയ്യിലെടുത്തുകഴിഞ്ഞു.