'ഇതാണോ ഹോട്ട് എന്ന് പറയുന്നത്' - അനുപമ പരമേശ്വരന്‍ ചോദിക്കുന്നു

Published : Nov 24, 2019, 04:52 PM IST
'ഇതാണോ ഹോട്ട് എന്ന് പറയുന്നത്' - അനുപമ പരമേശ്വരന്‍ ചോദിക്കുന്നു

Synopsis

''തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപമ അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാല്‍ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാല്‍ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്'' 

കൊച്ചി: പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായാണ് താരം ശ്രദ്ധ പതിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ. അടുത്തിടെ ഒരു വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഹോട്ട് വേഷങ്ങള്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പറയുകയാണ് അനുപമ.

''തെലുങ്കിലൊക്കെ അഭിനയിച്ചപ്പോള്‍ അനുപമ അല്‍പ്പം ഹോട്ട് ആയി എന്നൊക്കെ സംസാരമുണ്ട്. എന്നാല്‍ തെലുങ്കിലോ കന്നഡയിലോ ഒക്കെ മുഖം കാണിച്ചാല്‍ പിന്നെ ഹോട്ട് ആയി എന്നതൊക്കെ വെറുംതെറ്റിദ്ധാരണയാണ്'' എന്ന് അനുപമ പറയുന്നു. നല്ലതല്ലാത്ത സിനിമകള്‍ ഏതു ഭാഷയിലും ഉള്ളതു പോലെ തെലുങ്കിലും ഉണ്ട്. വലിയ ഹോട്ട് ലുക്കിലൊന്നും ഞാന്‍ തെലുങ്കില്‍ വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം 'ഹല്ലോ ഗുരു പ്രേമ കൊസമേ' എന്ന സിനിമയുടെ ടീസറില്‍ പിന്‍ഭാഗം അല്‍പം ഇറങ്ങിയ ബ്ലൗസ് അണിഞ്ഞു"

'സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതും ഒക്കെയാണോ ഹോട്ട്? മുണ്ടും ബ്ലൗസും ഇട്ട് അഭിനയിച്ചിരുന്ന നായികമാര്‍ നമുക്ക് ഉണ്ടായിരുന്നില്ലേ? ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടി ചെയ്തതാണ്. അതായിരിക്കും ഞാന്‍ ചെയ്തതില്‍ മാക്‌സിമം ഹോട്ട് ലുക്ക്. അപ്പോഴേ എന്നെ ഹോട്ട് ആയി തോന്നിയെങ്കില്‍ അത് തോന്നിയവരോട് ഒന്നേ പറയാനുള്ളു. താങ്ക് യൂ..'', അനുപമ  ഈ വിഷയത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്