വയസ് 42, 'ബാഹുബലി'യും 'ദേവസേന'യും ഒന്നിക്കുന്നോ, ഒടുവിൽ മൗനം വെടിഞ്ഞ് അനുഷ്ക ഷെട്ടി

Published : Nov 08, 2023, 06:19 PM ISTUpdated : Nov 08, 2023, 06:27 PM IST
വയസ് 42, 'ബാഹുബലി'യും 'ദേവസേന'യും ഒന്നിക്കുന്നോ, ഒടുവിൽ മൗനം വെടിഞ്ഞ് അനുഷ്ക ഷെട്ടി

Synopsis

അനുഷ്കയെ എങ്കിലും വിവാഹം കഴിക്കൂവെന്ന് പ്രഭാസിനോട് വീട്ടുകാർ പറഞ്ഞെന്നും വാർത്തകൾ പരന്നു.

ഴി‍ഞ്ഞ ഏറെക്കാലമായി തെന്നിന്ത്യയിലെ ചർച്ചാ വിഷയം ആണ് അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള വിവാഹം. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുമായി താരങ്ങൾ സംസാരിച്ചു എന്നുമെല്ലാം ​ഗോസിപ്പുകൾ പുറത്തുവന്നു. ഒടുവിൽ താരങ്ങളുടെ വിവാഹ ഫോട്ടോകളടക്കം(എഐ)പുറത്തുവന്നു. അനുഷ്കയെ എങ്കിലും വിവാഹം കഴിക്കൂവെന്ന് പ്രഭാസിനോട് വീട്ടുകാർ പറഞ്ഞെന്നും വാർത്തകൾ പരന്നു. ഒടുവിൽ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തുകയാണ് അനുഷ്ക ശർമ. 

തന്റെ നാല്പത്തി രണ്ടാം പിറന്നാളിനോട് അനുബന്ധിച്ചാണ് അനുഷ്ക വിവാഹ വാർത്തകളോട് പ്രതികരിച്ചത്. ഞാനും പ്രഭാസും വിവാഹിതരാകുന്നില്ല. സിനിമയിലെ കെമിസ്ട്രി പോലെ ബാഹുബലിയും ദേവസേനയും യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. അത് സ്‌ക്രീനിന് വേണ്ടി മാത്രമുള്ളതാണെന്ന് അനുഷ്ക പറഞ്ഞു. മുൻപ് നൽകിയൊരു അഭിമുഖത്തിൽ പ്രഭാസും താനും വളരെ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും സൗഹൃദത്തിൽ കവിഞ്ഞൊന്നും നമ്മൾ തമ്മിൽ ഇല്ലെന്നും അനുഷ്ക പറഞ്ഞിരുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിക്കില്ലെന്നും അനുഷ്ക തീർത്തു പറയുകയും ചെയ്തിരുന്നു. 

"പ്രഭാസിനെ കഴിഞ്ഞ പതിനഞ്ച് വർഷമായി എനിക്കറിയാം. അവനെന്റെ മൂന്ന് മണി സുഹൃത്തുക്കളിൽ ഒരാളാണ്. ഞങ്ങൾ ഇരുവരും വിവാഹിതർ അല്ലാത്തതിനാലും ഓൺ സ്ക്രീൻ ജോഡികൾ ആയതിനാലും പലപ്പോഴും ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. അഥവ ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇതിനോടകം തന്നെ പുറത്തുവന്നേനെ. രണ്ടുപേരും ഏകദേശം ഒരേ സ്വഭാവം ഉള്ള ആൾക്കാരാണ്. ഞങ്ങൾ ഒന്നിക്കുകയാണെങ്കിൽ ഒരിക്കലും അത് മറച്ചുവയ്ക്കില്ല", എന്നും അനുഷ്ക ഷെട്ടി പറഞ്ഞിരുന്നു. 

മലയാളത്തിൽ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനില്ല, 'ടർബോ'യിലൂടെ അക്കാര്യം സ്വന്തമാക്കി മമ്മൂട്ടി !

അതേസമയം, മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എന്ന ചിത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്. സെപ്‍തംബര്‍ ഏഴിന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.  നവീൻ പൊലിഷെട്ടി ആയിരുന്നു നായകന്‍. ജയസൂര്യ ചിത്രം കത്തനാരിലും അനുഷ്ക അഭിനയിക്കുന്നുണ്ട്. താരത്തിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത