അമ്മയായ ശേഷമുള്ള ഫോട്ടോഷൂട്ടുമായി മിയ; അതിസുന്ദരിയെന്ന് ആരാധകർ

Web Desk   | Asianet News
Published : Aug 07, 2021, 04:51 PM IST
അമ്മയായ ശേഷമുള്ള ഫോട്ടോഷൂട്ടുമായി മിയ; അതിസുന്ദരിയെന്ന് ആരാധകർ

Synopsis

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം. 

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രം​ഗത്തെത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് മിയ ജോർജ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. അടുത്തിടെയാണ് മിയയ്ക്കും ഭർത്താവ്  ആഷ്‍വിന്‍ ഫിലിപ്പിനും കുഞ്ഞ് ജനിച്ചത്. 'ലൂക്ക ജോസഫ് ഫിലിപ്പ്' എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ അമ്മയായ ശേഷം മിയ നടത്തിയ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുകയാണ്. 

അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഫാഷൻ വസ്ത്രങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് സൗകര്യപ്രദമായ നിലയിൽ ധരിക്കാനുള്ളവയാണ്. എന്നാൽ ഫാഷന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും.’–മിയ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു ചടങ്ങ്. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് മനസമ്മതവും നടന്നിരുന്നു. 

സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ