ഒന്നായതിന്റെ പതിനൊന്ന് വർഷങ്ങൾ; വിവാഹവാർഷിക നിറവിൽ നിവിനും റിന്നയും, ആശംസയുമായി ആരാധകർ

Web Desk   | Asianet News
Published : Aug 28, 2021, 05:48 PM IST
ഒന്നായതിന്റെ പതിനൊന്ന് വർഷങ്ങൾ; വിവാഹവാർഷിക നിറവിൽ നിവിനും റിന്നയും, ആശംസയുമായി ആരാധകർ

Synopsis

എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത്. 

ലർവാടികൂട്ടം എന്ന ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തി, പിന്നീട് മലയാള സിനിമയിലെ മുൻനിര നായക നിരയിലേക്ക് ഉയർന്ന താരമാണ് നിവിൻ പോളി. ശേഷം ഇറങ്ങിയ തട്ടത്തിൽ മറയത്ത് എന്ന ചിത്രം നിവിന്റെ കാരിയറിലെ വഴിത്തിരിവായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നിവിനും ഭാര്യ റിന്ന ജോയിയും. 

“ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു,” എന്നാണ് റിന്നയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ട് നിവിൻ കുറിക്കുന്നത്. ഫർഹാൻ ഫാസിൽ, ഗ്രേസ് ആന്റണി, സെന്തിൽ, റോഷൻ ആൻഡ്രൂസ് തുടങ്ങി നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തിയത്. 

എന്‍ജിനിയറിങ് പഠനത്തിനിടെ തുടങ്ങിയ പ്രണയമാണ് നിവിനും റിന്നയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത്. ദാവീദ്, റോസ് ട്രീസ എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ നിവിന്റെ മികച്ച ചിത്രങ്ങളാണ്. തുറമുഖം, പടവെട്ട്, ബിസ്മി സ്പെഷൽ എന്നീ ചിത്രങ്ങളാണ് ഇനി റിലീസിന് എത്താനുള്ള നിവിൻ പോളി ചിത്രങ്ങൾ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ