‘ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ,’ പഹാഠി വേഷത്തിൽ തിളങ്ങി സാനിയ ഇയ്യപ്പൻ

Web Desk   | Asianet News
Published : Aug 30, 2021, 09:23 AM ISTUpdated : Aug 30, 2021, 09:24 AM IST
‘ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ,’ പഹാഠി വേഷത്തിൽ തിളങ്ങി സാനിയ ഇയ്യപ്പൻ

Synopsis

ഹിമാചൽ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് സാനിയ പങ്കുവച്ചത്. 

ലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ ഓരോ ലുക്കും ശ്രദ്ധ നേടാറുണ്ട്. യാത്രകളെ വളരെയധികം ഇഷ്ട്ടപ്പെടുന്ന സാനിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഹിമാചൽ പ്രദേശിലെ കസോളിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. പഹാഠി വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇതിലുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓർമകളാണിതെന്നും സാനിയ കുറിക്കുന്നു. 

“എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകളിൽ ജീവിക്കുന്നു ..അമർജിയെയും കുടുംബത്തെയും കണ്ടുമുട്ടിയത് ഈ പട്ടികയിൽ എന്റെ പ്രിയപ്പെട്ട കാര്യമാണ്,” എന്നാണ് സാനിയ കുറിച്ചത്.
 
മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യിലാണ് സാനിയ ആദ്യമായി അഭിനയിക്കുന്നത്. ’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം സാന്നിധ്യമറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്