
ആങ്കറിങ്ങിലൂടെ മലയാളികളിലേക്ക് നടന്നുകയറിയ താരമാണ് അശ്വതി ശ്രീകാന്ത്. തന്റെ സ്വതസിദ്ധമായ അവതരണ ശൈലികൊണ്ട് താരം വലിയൊരു ആരാധകരെ തന്നെ സ്വന്തമാക്കുകയും ചെയ്തു. ഒരു എഴുത്തുകാരി കൂടിയായ അശ്വതിയുടെ കുറിപ്പുകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ അത്രയും ശ്രദ്ധ നേടുന്നതും അതുകൊണ്ട് തന്നെയാണ്.
ഇതുവരെ പ്രധാനമായും ഒരു പരമ്പരയിലോ സിനിമയിലോ അഭിനയിച്ചില്ലെങ്കിലും അശ്വതി വലിയ ആരാധകരെ നേടിയെന്നായിരുന്നു സാധാരണ പറയാറുള്ളത്. എന്നാൽ ആ ആരാധകർക്കായി ഇതാ അശ്വതി ആദ്യമായി അഭിനയരംഗത്തേക്ക് എത്തുകയാണ്.
ഒരു ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയാണ് അശ്വതിയിപ്പോൾ. അടുത്തിടെ സംപ്രേഷണം തുടങ്ങുന്ന 'ചക്കപ്പഴം' എന്ന കോമഡി സീരീസിലാണ് അശ്വതി വേഷമിടുന്നത്. നടൻ ശ്രീകുമാറും ടിക്ക് ടോക്ക് താരമായ അർജുനും പരമ്പരയിൽ വേഷമിടുന്നുണ്ട്.
പ്രതീക്ഷിച്ചതുപോലൊരു കുറിപ്പും പരമ്പരയുടെ വിശേഷം പങ്കുവയ്ക്കുന്നതിനൊപ്പം അശ്വതി കുറിച്ചിട്ടുണ്ട്. 'എനിക്കിത് ഒരു പരീക്ഷണം ആണ്...നിങ്ങൾക്ക് ഇതൊരു പരീക്ഷണം ആയില്ലെങ്കിൽ ഞാൻ രക്ഷപെട്ട്'- എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്