മാനസപുത്രിയും ഓട്ടോഗ്രാഫും അടക്കമുള്ള ഹിറ്റ് പരമ്പരകള്‍ മടങ്ങിയെത്തുന്നു

Bidhun Narayan   | Asianet News
Published : Apr 27, 2020, 07:26 PM ISTUpdated : Apr 27, 2020, 07:27 PM IST
മാനസപുത്രിയും ഓട്ടോഗ്രാഫും അടക്കമുള്ള ഹിറ്റ് പരമ്പരകള്‍ മടങ്ങിയെത്തുന്നു

Synopsis

മലയാളികളുടെ ഒരുകാലത്തെ ഇഷ്‍ടപരമ്പരകള്‍ ഏഷ്യാനെറ്റ് പ്ലസ് പുനഃസംപ്രേക്ഷണം ചെയ്യുന്നു.  

രാജ്യമൊന്നാകെ അടച്ചുപൂട്ടിയിരിക്കുന്ന സ്ഥിതിയില്‍ പരമ്പരകളെല്ലാം മുടങ്ങിയിട്ട് ആഴ്‍ചകളായി. പരമ്പരകളുടെ ഷൂട്ടിംഗ് മുടങ്ങിയിട്ട് ഒരു മാസവും കഴിഞ്ഞു. ദൂരദര്‍ശന്‍ അടക്കമുള്ള ചാനലുകള്‍ പഴയ പരമ്പരകള്‍ റീ-ടെലീകാസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഒരു കാലത്തെ ഹിറ്റ് പരമ്പരകളുമായി ഏഷ്യാനെറ്റ് പ്ലസ് എത്തുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 06.30 മുതലാണ് പരമ്പരകള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

വൈകിട്ട് 06.30 ന് ഓട്ടോഗ്രാഫ്, 07.00 ന് എന്റെ മാനസപുത്രി, 07.30 ന് ഓമനത്തിങ്കള്‍ പക്ഷി, 09.00 ന് ഓര്‍മ്മ, 09.30 ന് സ്വാമി അയ്യപ്പന്‍, 10.00 ന് സന്മനസുള്ളവര്‍ക്ക് സമാധാനം എന്നിങ്ങനെയാണ് സംപ്രേക്ഷണസമയം.

തിങ്കള്‍ മുതല്‍ വ്യാഴം വരെ വെകീട്ട് 08.00 ന് സ്റ്റാര്‍ സിംഗറും വെള്ളിയാഴ്ച 08.00 ന് സംഗീതസാഗം റിയാലിറ്റി ഷോയും പുനസംപ്രേക്ഷണം ചെയ്യുന്നുണ്ട്.

 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍