Santhwanam Serial : 'അപ്പുവിനെ യാത്രയാക്കി സാന്ത്വനം വീട്' : റിവ്യു

Web Desk   | Asianet News
Published : Dec 22, 2021, 11:05 PM IST
Santhwanam Serial : 'അപ്പുവിനെ യാത്രയാക്കി സാന്ത്വനം വീട്' : റിവ്യു

Synopsis

മലയാളികളുടെ പ്രിയ പരമ്പര കലുക്ഷിതമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പരമ്പരയാണ് സാന്ത്വനം(Santhwanam). വ്യത്യസ്തമായ കഥ പറഞ്ഞ് മലയാളിമനസ്സില്‍ ഇടം നേടിയ പരമ്പര സാന്ത്വനം വീട്ടിലെ സഹോദരന്മാരുടേയും അവരുടെ ഭാര്യമാരുടേയും സ്‌നേഹം നിറഞ്ഞ കുടുംബകഥയാണ് പറയുന്നത്. കാലങ്ങളായി ആളുകള്‍ കണ്ടുവരുന്ന കഥാരീതിയില്‍ നിന്നും വ്യത്യസ്തമായ സാന്ത്വനം ഇന്ത്യയിലെ മിക്ക ഭാഷകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്. സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യയായ അപര്‍ണ എന്ന അപ്പുവിന്റെ ഗര്‍ഭത്തോടെയാണ് സാന്ത്വനം വീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. വിവാഹത്തോടെ വീട്ടില്‍നിന്നും അകന്ന അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാര്‍ വീണ്ടും മകളെ വീട്ടിലേക്ക് എത്തിച്ചത്.

തമ്പി എന്ന നാട്ടുപ്രമാണിയാണ് അപ്പുവിന്റെ അച്ഛനായ തമ്പി. മകള്‍ സമ്പന്നത കുറഞ്ഞ വീട്ടിലെ ഹരിയെ വിവാഹം കഴിച്ചത് അയാള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്തതാണ് മകളുമായുള്ള ബന്ധം മുറിയാനുള്ള കാരണമായത്. എന്നാല്‍ മകളും മരുമകനും വീട്ടിലേക്കെത്തിയപ്പോള്‍ അദ്ദേഹം വളരെയധികം സന്തോഷിക്കുന്നുമുണ്ട്. മരുമകനും മകള്‍ക്കും സമ്മാനങ്ങള്‍ നല്‍കിയാണ് തമ്പി വരവേറ്റത്. ഇരുവരേയും വീട്ടില്‍ത്തന്നെ നിര്‍ത്താമെന്നാണ് തമ്പിയുടെ ആഗ്രഹവും. അതിന് ചെറിയ തടസങ്ങള്‍ നേരിട്ടപ്പോള്‍, കുറുക്കുവഴികളിലൂടെ അത് നടത്താനുള്ള പദ്ധതിയാണ് തമ്പിക്കുള്ളത്. മകളെ പറ്റാവുന്നത്രയും വീട്ടിലേക്ക് അടുപ്പിക്കാനാണ് തമ്പി ശ്രമിക്കുന്നതും.

തന്റെ സഹോദരിയും മകളും വരുന്നുണ്ടെന്ന് പറഞ്ഞാണ് തമ്പി അപര്‍ണയേയും ഹരിയേയും വീട്ടിലേക്ക് ക്ഷണിക്കാനായി സാന്ത്വനം വീട്ടിലെത്തുന്നത്. അമ്മയും അച്ഛനും വന്ന് വിളിച്ചപ്പോള്‍ കൂടെ പോകാന്‍ അപ്പുവിനും ആഗ്രഹം ഉണ്ടായിട്ടുണ്ട്. അത് അറിഞ്ഞുതന്നെയാണ് പൊക്കോളാന്‍ ഹരി പറയുന്നതും. എന്നാല്‍ ഹരി അപ്പുവിനോട് പോക്കോളാന്‍ പറഞ്ഞത് മുഴുവന്‍ മനസ്സോടെയല്ലെന്ന് കാഴ്ചക്കാരന് മനസ്സിലാകുന്നുണ്ട്. താന്‍ പോയി നല്ല ഭക്ഷണമെല്ലാം കഴിച്ച്, സുഖ സൗകര്യത്തോടെ കുറച്ചുദിവസം നില്‍ക്കു എന്നാണ് ഹരി അപ്പുവിനോട് പറയുന്നത്.അത് കേള്‍ക്കുന്ന അപ്പുവിനും ചെറിയ സംശയം തോന്നുന്നുണ്ട്.

തമ്പി മരുമകനായ ഹരിക്ക് കൊടുത്ത ബുള്ളറ്റ് ഹരിയുടെ ഇളയ അനിയനായ കണ്ണന്‍ അപകടത്തില്‍ പെടുത്തിയതായിരുന്നു അടുത്തിടെ സാന്ത്വനത്തിലെ വലിയ പ്രശ്‌നം. അപകടത്തിലായ വണ്ടിയും ഉന്തിക്കൊണ്ട് കണ്ണന്‍ തിരികെ വീട്ടിലെത്തുമ്പോള്‍ ഹരിക്ക് ബൈക്ക് സമ്മാനമായി നല്‍കിയ തമ്പിയും ഭാര്യയും മകളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവന്ന് കാര്യം അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ രംഗം ആകെ വഷളാവുകയായിരുന്നു. തന്റെ അച്ഛന്‍ ഹരിക്ക് സമ്മാനമായി നല്‍കിയ വണ്ടി കണ്ണന്‍ കേടുവരുത്തിയതില്‍ കോപാകുലയായി അപര്‍ണ കണ്ണനെ വഴക്ക് പറഞ്ഞതും, കണ്ണനോട് മോശമായി പെരുമാറിയതും കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ തന്റെ വീട്ടിലേക്ക് പോകുന്നതിന് മുന്നേയായി കണ്ണനോട്  എല്ലാത്തിനും ക്ഷമ ചോദിച്ചാണ് അപ്പു പോകുന്നത്. സാന്ത്വനത്തില്‍ അപര്‍ണ്ണ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയാണോ, അപര്‍ണ ഇനി മടങ്ങിവരില്ലെ എന്നെല്ലാമാണ് ആരാധരെ അലട്ടുന്ന ചോദ്യങ്ങള്‍.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്