മഷൂറയ്ക്ക് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് സുഹാന

Published : Feb 24, 2023, 04:16 PM ISTUpdated : Feb 24, 2023, 04:45 PM IST
മഷൂറയ്ക്ക് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് സുഹാന

Synopsis

മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 

ലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ ഇവർ പ്രേക്ഷകരുടെ ഇഷ്ട കുടുംബമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുഹാന. 

മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. ആൺ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും ആണ് കുട്ടികളുടെ പേരുകൾ.

ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറയെ ബഷീർ ബഷി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ൽ ഇരുവരും വിവാഹിതർ ആകുക ആയിരുന്നു.  തന്റെ ജീവിതത്തില്‍ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നതെന്നും പലപ്പോഴും ബഷീര്‍ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ബഷീര്‍ ബിഗ് ബോസിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്. ബഷീറിനെ പോലെ തന്നെ സുഹാനയ്ക്കും മഷൂറയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്.

പ്രണയക്കടൽ തീർത്ത് 'പ്രണയ വിലാസം': റിവ്യു

രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിച്ചതും ഇതേ കാര്യത്തിനാണ്. എന്നാല്‍ തന്റെ രണ്ട് ഭാര്യമാരും ഒരുപോലെ ചിന്തിക്കുന്നവരായത് കൊണ്ടാണ് തനിക്കിത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചതെന്നും അതിന്റെ ക്രെഡിറ്റ് ഇവര്‍ക്കാണ് നല്‍കേണ്ടതെന്നും ബഷീര്‍ പലപ്പോഴും പറയാറുണ്ട്. സുഹാനയ്ക്കും മഷൂറയ്ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഇവരുടെ വീഡിയോ കാണുന്ന ആർക്കും മനസിലാകും.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത