കണ്ണീരോടെ അമ്മ വേഷത്തിൽ സൂര്യ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ ആശംസയോടെ ആരാധകർ

Published : Jan 23, 2024, 09:58 PM IST
കണ്ണീരോടെ അമ്മ വേഷത്തിൽ സൂര്യ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ ആശംസയോടെ ആരാധകർ

Synopsis

സോഷ്യൽ മീഡിയയിൽ സ്ഥിരമായി റീല് പങ്കുവെക്കുന്നവരിൽ ഒരാളാണ് സൂര്യയും. എന്നാൽ ഇത്തവണ എല്ലാ പോസ്റ്റുകളെയും കടത്തിവെട്ടുന്ന പ്രകടനമാണ് സൂര്യയിൽ നിന്ന് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. 

കൊച്ചി: ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ്. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സൂര്യ. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരമിപ്പോൾ.

സോഷ്യൽ മീഡിയയിൽ സ്ഥിരമായി റീല് പങ്കുവെക്കുന്നവരിൽ ഒരാളാണ് സൂര്യയും. എന്നാൽ ഇത്തവണ എല്ലാ പോസ്റ്റുകളെയും കടത്തിവെട്ടുന്ന പ്രകടനമാണ് സൂര്യയിൽ നിന്ന് ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ സംഭാഷണമാണ് സൂര്യ ചെയ്തിരിക്കുന്നത്. കണ്ണീരോടെ എല്ലാ അമ്മമാർക്കും എന്ന ക്യാപ്‌ഷൻ നൽകിയാണ് താരത്തിന്റെ പ്രകടനം പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ഒരു മകന്റെ അമ്മയായി എങ്ങനെ വികാരവതിയാകുമോ അതെ രീതിയിൽ തന്നെ അഭിനയിച്ചിരിക്കുകയാണ് താരം. വൈകാതെ ബിഗ്സ്‌ക്രീനിൽ കാണാം എന്ന ആശംസയുമായാണ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ബിഗ് ബോസിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമുള്ള സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു. കുറേക്കാലം ഡിപ്രഷനിൽ ആയി പോയെന്നും ഹേറ്റേഴ്‌സ് തനിക്ക് തിരിച്ചുവരാനുള്ള ഊർജ്ജം തന്നെന്നും സൂര്യ പറഞ്ഞു. 

പ്രേക്ഷകർ പലരും വിചാരിച്ചത് താൻ മറ്റൊരു മുഖംമൂടി ധരിച്ച്, ഒരുനാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ശരിക്കും താൻ ഇങ്ങനെ തന്നെയാണെന്ന് കുറച്ചു പേർക്ക് മനസിലാകുന്നത്. അങ്ങനെ ചിലർ വന്ന് സോറി പറഞ്ഞുവെന്നും താരം പ്രതികരിച്ചിരുന്നു.

എല്ലാ തിരിക്കും മാറ്റിവച്ച് ആ വാര്‍ത്ത കേട്ടയുടന്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ഗുജറാത്തിലെത്തി ആമിര്‍ ഖാന്‍.!

900 കോടി കളക്ഷന്‍ നേടിയ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തുന്നു; നിര്‍മ്മാതാക്കളുടെ തര്‍ക്കം ഒത്തുതീര്‍പ്പായി

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക