ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുവരുമെങ്കിലും നീയില്ലാതെ പറ്റില്ലെന്ന് നിഹാല്‍!; പിന്നാലെ പ്രിയയുടെ മറുപടി

Web Desk   | Asianet News
Published : Dec 14, 2019, 05:08 PM ISTUpdated : Dec 14, 2019, 05:09 PM IST
ഉള്ളിലെ നാഗവല്ലി ഇടയ്ക്ക് പുറത്തുവരുമെങ്കിലും നീയില്ലാതെ പറ്റില്ലെന്ന് നിഹാല്‍!; പിന്നാലെ പ്രിയയുടെ മറുപടി

Synopsis

താരകുടുംബത്തില്‍ പൂര്‍ണിമ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കുന്ന വേഷത്തിലെത്തിയിരുന്നു. പ്രിയയും നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്ക്രീനിലായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. 


മലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയാണ് പ്രിയ. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പ്രിയ. തന്‍റെ കുഞ്ഞ് വര്‍ധാന്‍റെയും ബാങ്കോക്ക് ഫാഷനെന്ന സ്വന്തം സ്ഥാപനത്തിലെ വിശേഷങ്ങളും പങ്കുവച്ച് നടി സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ്.

പ്രിയയുടെ കുഞ്ഞ് വേദുവെന്ന് വിളിക്കുന്ന വര്‍ധാന്‍ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുടുംബത്തിലെ വിശേഷത്തിന് ആശംസകളുമായി ഒട്ടുമിക്ക പേരും എത്തിയിരുന്നു.  വര്‍ധാന്‍റെ പിറന്നാളിന് പിന്നാലെ അമ്മ പ്രിയയുടെ പിറന്നാളെത്തി. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ ഇന്ദ്രജിത്തും സഹോദരി പൂര്‍ണിമയും എത്തി. സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച പൂര്‍ണിമ ഇത്തവണ സര്‍പ്രൈസുകളും സമ്മാനവും ഇല്ലെന്നും കുറിച്ചു. താന്‍ ഒരിക്കലും അവളോട് പറഞ്ഞില്ലെങ്കിലും തന്‍റെ സൗഭാഗ്യങ്ങളിലൊന്നാണ് അവളെന്നും പൂര്‍ണിമ കുറിക്കുന്നു.

അതിനെല്ലാം അപ്പുറം പ്രിയയുടെ പ്രിയതമന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ രസകരമായി ഏറ്റെടുത്തിരിക്കുന്നത്.  ഇടയ്ക്ക് അകത്തുള്ള നാഗവല്ലി പുറത്തുചാടുമെങ്കിലും നീയില്ലാതെ കഴിയില്ലെന്നും ഒപ്പമുള്ള നിമിഷങ്ങള്‍ പ്രിയപ്പെട്ടതാണെന്നും നിഹാല്‍ കുറിച്ചു. മുന്‍പൊരിക്കല്‍ നാഗവല്ലിയായി വേഷമിട്ട പ്രിയയുടെ ചിത്രം പങ്കുവച്ചായിരുന്നു നിഹാലിന്‍റെ പോസ്റ്റ്. പോസ്റ്റിന് രസകരമായ മറുപടിയും പ്രിയ നല്‍കി. വിടമാട്ടേന്‍ എന്നായിരുന്നു പ്രിയ കുറിച്ചത്.

താരകുടുംബത്തില്‍ പൂര്‍ണിമ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കുന്ന വേഷത്തിലെത്തിയിരുന്നു. പ്രിയയും നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്ക്രീനിലായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. പരമ്പരകളില്‍ ശ്രദ്ധിക്കപ്പെട്ട വില്ലത്തി വേഷങ്ങളില്‍ പ്രിയ എത്തിയിരുന്നു. വിവാഹത്തിന് ശേഷം നടി താല്‍ക്കാലികമായി അഭിനയ രംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍