അമ്മയുടെ കല്യാണം കൂടി ധ്വനി ബേബി; വീഡിയോയുമായി ദേവി ചന്ദന

Published : Mar 07, 2023, 12:37 PM IST
അമ്മയുടെ കല്യാണം കൂടി ധ്വനി ബേബി; വീഡിയോയുമായി ദേവി ചന്ദന

Synopsis

സീരിയലിലെ ഒരു കല്യാണ ദിവസത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങളും നടി മൃദുല വിജയുടെ വിശേഷങ്ങളുമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്.  

സിനിമയിലും സീരിയലിലും മിമിക്രി വേദികളിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി ദേവി ചന്ദന. നിലവില്‍ സീരിയലുകളിലാണ് ദേവി കൂടുതലായും അഭിനയിക്കുന്നത്. ഒപ്പം യൂട്യൂബ് ചാനലും സജീവമായി കൊണ്ട് നടക്കുകയാണ്. ഏറ്റവും പുതിയതായി സീരിയല്‍ ലൊക്കേഷനില്‍ നിന്നുമൊരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

സീരിയലിലെ ഒരു കല്യാണ ദിവസത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങളും നടി മൃദുല വിജയുടെ വിശേഷങ്ങളുമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്.  റാണിരാജ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണെന്ന് പറഞ്ഞാണ് ദേവി ചന്ദന എത്തിയിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ സീരിയല്‍ ലൊക്കേഷനില്‍ നടക്കുന്ന കാഴ്ചകളൊക്കെ ദേവി വീഡിയോയിലൂടെ കാണിച്ചിരുന്നു. നായകനും നായികയും തമ്മിലുള്ള വിവാഹം നടക്കുന്നതാണ് ഈ എപ്പിസോഡില്‍ കാണിക്കുന്നത്. നടിമാരായ അര്‍ച്ചനയെയും മാന്‍വിയെയുമൊക്കെ ദേവി വീഡിയോയില്‍ കാണിച്ചിരുന്നു. നടി അര്‍ച്ചനയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനെ കുറിച്ചും വീഡിയോയില്‍ സൂചിപ്പിക്കുന്നു.

രണ്ടുപേരുടെയും രണ്ടാം കല്യാണമാണ്. രണ്ട് പേര്‍ക്കും കുട്ടികളുമുണ്ട്. ഇങ്ങനെയുള്ള ഭാഗ്യം സീരിയലില്‍ മാത്രമേ കിട്ടുകയുള്ളു. ജീവിതത്തില്‍ വല്ലോം ആയിരുന്നെങ്കില്‍ തലക്കിട്ട് അടി കിട്ടിയേനെ എന്ന് ദേവി തമാശരൂപേണ പറയുന്നു. ഈ കല്യാണം കൂടാന്‍ ഏറ്റവുമധികം യോഗ്യതയുള്ള മറ്റൊരാള്‍ കൂടിയുണ്ടെന്ന് പറഞ്ഞ് ദേവി മറ്റൊരാളെ കൂടി പരിചയപ്പെടുത്തിയിരുന്നു. വേറെയാരുമല്ല, മൃദുല വിജയുടെ മകളായ ധ്വനി ബേബിയെയാണ് പരിചയപ്പെടുത്തിയത്. ക്ഷണിച്ചില്ലെങ്കിലും ഞങ്ങള്‍ വരുമെന്നാണ് മൃദുല മകളെ കുറിച്ച് പറയുന്നത്. മാത്രമല്ല അമ്മയുടെ കല്യാണത്തിന് ഞാനെവിടെ എന്ന ചോദ്യം ഇനിയവള്‍ക്ക് ചോദിക്കാന്‍ പറ്റില്ലെന്നും നടി സൂചിപ്പിച്ചു.

എന്റെ അമ്മയുടെ കല്യാണ ആല്‍ബത്തില്‍ ഞാനില്ല. പക്ഷേ നിന്റെ അമ്മയുടെ കല്യാണ ആല്‍ബത്തിലും വ്‌ളോഗിലും നീയുണ്ടല്ലോ, ശരിക്കും നീ ഭാഗ്യവതിയാണെന്നാണ് ധ്വനിയോട് ദേവി പറയുന്നത്. സാധാരണ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ട് വരുമ്പോള്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്. കാരണം കരഞ്ഞ് ബഹളമുണ്ടാക്കും. എന്നാല്‍ ധ്വനിയുടെ കാര്യത്തില്‍ അതില്ല. അവള്‍ വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണ് ദേവി പറയുന്നത്. മൃദുലയും വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഹി ഈസ് ബാക്ക്; യാഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ, വരുന്നത് 'കെജിഎഫ് 3'യോ ?

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത