
ബെംഗലൂരു: കന്നഡ സിനിമ നടി സഞ്ജന ഗല്‍റാണിയെ മയക്കുമരുന്ന് കേസില്‍ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി. കേസില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കേസിലെ നിയമനടപടികള്‍ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ കേസില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
കേസില്‍ 2020ലാണ് സഞ്ജന അറസ്റ്റിലായത്. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആയിരുന്നു സഞ്ജനയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിന് ശേഷമാണ് കേസില്‍ നടിക്ക് ജാമ്യം ലഭിച്ചിരുന്നു. 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസില്‍ സഞ്ജനയെ കൂടെതെ നടി രാഗിണി ദ്വിവേദിയും മലയാളി നിയാസ് മുഹമ്മദ് നൈജീരിയന്‍ വംശജര്‍ ഉള്‍പ്പടെ 15 പേരെ അസ്റ്റ് ചെയ്തിരുന്നു. രാഗിണി ദ്വിവേദിയെ കഴിഞ്ഞ മാസം ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
2020 സെപ്തംബര്‍ 8നാണ് സഞ്ജനയുടെ സ്ഥലത്ത് റെയിഡ് നടത്തിയതിന് പിന്നാലെ നടിയെ അറസ്റ്റ് ചെയ്തത്. ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ രാഹുല്‍ ഷെട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയെ അന്ന് അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറഞ്ഞത്.
കന്നഡയില്‍ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര നടിയാണ് സഞ്ജന ഗല്‍റാണി. കസനോവ, ദ കിങ് ആന്‍ഡ് കമ്മീഷണർ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ. നടി നിക്കി ഗല്‍റാണിയുടെ സഹോദരികൂടിയാണ്.
2006 ല്‍ ഒരു കഥ സെയ്വാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സഞ്ജന ഗൽറാണി സിനിമ രംഗത്ത് എത്തിയത്. 2006 ല്‍ തന്നെ ഹണ്ട ഹെണ്ടതി എന്ന ചിത്രം ഏറെ വിവാദം ഉണ്ടാക്കി. ഹിന്ദി ചിത്രം മര്‍ഡറിന്‍റെ റീമേക്കായിരുന്നു ഈ ചിത്രം. ഇതിലെ ഗ്ലാമര്‍ രംഗങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചതാണ്.