'അഭിനയിച്ച ചിത്രത്തെക്കുറിച്ച് സുരേഷ് റെയ്‌ന സംസാരിച്ചപ്പോള്‍'; ആ കൂടിക്കാഴ്ചയെക്കുറിച്ച് ദുല്‍ഖര്‍

Published : Mar 15, 2020, 08:09 PM IST
'അഭിനയിച്ച ചിത്രത്തെക്കുറിച്ച് സുരേഷ് റെയ്‌ന സംസാരിച്ചപ്പോള്‍'; ആ കൂടിക്കാഴ്ചയെക്കുറിച്ച് ദുല്‍ഖര്‍

Synopsis

ഐപിഎല്‍ ടീമുകളില്‍ താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകനാണെന്നും അതിനാല്‍ ഈ കൂടിക്കാഴ്ച പ്രത്യേകതകളുള്ള ഒന്നായിരുന്നെന്നും ദുല്‍ഖര്‍ കുറിച്ചു.  

തന്റെ പ്രിയ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളെ നേരില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയ്‌ക്കൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം തമിഴ് സിനിമാതാരം വിക്രം പ്രഭുവുമുണ്ട്.

ഐപിഎല്‍ ടീമുകളില്‍ താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകനാണെന്നും അതിനാല്‍ ഈ കൂടിക്കാഴ്ച പ്രത്യേകതകളുള്ള ഒന്നായിരുന്നെന്നും ദുല്‍ഖര്‍ കുറിച്ചു. റെയ്‌ന മാന്യനായ ഒരു മനുഷ്യനാണെന്നും താനഭിനയിച്ച ബോളിവുഡ് ചിത്രം 'സോയ ഫാക്റ്ററി'നെക്കുറിച്ച് സംസാരത്തിനിടെ അദ്ദേഹം സൂചിപ്പിച്ചെന്നും ദുല്‍ഖര്‍ കുറിച്ചു. ഒരു ഫാന്‍ബോയ് ആയി റെയ്‌നയ്ക്ക് മുന്നില്‍ തന്നെ അവതരിപ്പിക്കാതിരുന്നതിന് വിക്രം പ്രഭുവിനും ദുല്‍ഖര്‍ നന്ദി അറിയിക്കുന്നു.

അതേസമയം മലയാളത്തിലും തമിഴിലും ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രങ്ങള്‍ വിജയങ്ങളായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്റേതായി പുറത്തെത്തിയ ആദ്യ ചിത്രമായിരുന്നു 'വരനെ ആവശ്യമുണ്ട്'. സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ച ചിത്രം അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റവുമായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ദേസിംഗ് പെരിയസാമിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ തമിഴില്‍ നായകനായ 'കണ്ണും കണ്ണും കൊള്ളൈയടിത്താലും' വിജയമാണ്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക