ആറ്റുകാല്‍ നടയില്‍ മേധസ്വിക്ക് ചോറൂണ്‍, പഴം കൊണ്ട് തുലാഭാരം; ചിത്രങ്ങള്‍ പങ്കുവച്ച് ദീപന്‍

Published : Jan 29, 2020, 08:28 PM ISTUpdated : Jan 29, 2020, 08:33 PM IST
ആറ്റുകാല്‍ നടയില്‍ മേധസ്വിക്ക് ചോറൂണ്‍, പഴം കൊണ്ട് തുലാഭാരം; ചിത്രങ്ങള്‍ പങ്കുവച്ച് ദീപന്‍

Synopsis

പ്രിയതാരങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളെയും ഒരു പോലെ അറിയുകയും വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലേതെന്ന പോലെ കരുതുന്നവരുമാണ്  മലയാളി പ്രേക്ഷകര്‍. 

പ്രിയതാരങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളെയും ഒരു പോലെ അറിയുകയും വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലേതെന്ന പോലെ കരുതുന്നവരുമാണ്  മലയാളി പ്രേക്ഷകര്‍. മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുമ്‌പോള്‍ ബിഗ് ബോസിലേക്ക് ചേക്കേറി വലിയ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ദീപന്‍ മുരളിയുടെയും കുടുംബത്തിന്റെ പുതിയ വിശേഷം വാര്‍ത്തയാവുകയാണ്.

ബിഗ് ബോസിന് ശേഷം താരമൂല്യം കൂടുകയും തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കുള്ള യാത്രയിലുമാണ് ദീപന്‍. എന്നാല്‍ തന്റെ കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാനും മറ്റ് കാര്യങ്ങളുമൊക്കെയായി ദീപന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അടുത്തിടെ തനിക്ക് കുഞ്ഞ് പിറന്ന വിവരം ദീപന്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. ജനനം മുതല്‍ താരത്തിന്റെ മകള്‍ മധസ്വിയും ആരാധകരുടെ ഇഷ്ടതാരമായി. ജൂലൈ 22നായിരുന്നു മേധസ്വി ജനിച്ചത്. കുഞ്ഞിന്റെ നൂലുകെട്ടും പേരിടലുമെല്ലാം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിത മേധസ്വിയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദീപന്‍.  ആറ്റുകാലമ്പലത്തില്‍ വച്ചാണ് മേധസ്വിക്ക് കഴിഞ്ഞ ദിവസം ചോറൂണ് നടന്നത്. അച്ഛന്റെ മടിയില്‍ ഇരുന്ന് മേധസ്വി ആദ്യമായി മാമുണ്ണുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.  മായയും ഉണ്ടായിരുന്നു. ഇരുവരും മകള്‍ക്ക് ചോറൂട്ട് നടത്തുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്