കിങ്ങിണി മോളെ ചേർത്തുപിടിച്ച് കരഞ്ഞ് ഗൗരി; ഷൂട്ടിങ് സെറ്റിലെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

Published : Apr 10, 2021, 07:16 PM IST
കിങ്ങിണി മോളെ ചേർത്തുപിടിച്ച് കരഞ്ഞ് ഗൗരി; ഷൂട്ടിങ് സെറ്റിലെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

Synopsis

പൗര്‍ണമിത്തിങ്കള്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.

പൗര്‍ണമിത്തിങ്കള്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.  ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ഗൗരികൃഷ്ണയും ബേബി അന്നയും പിരിയുന്നതിന്റെ ദുഃഖത്തിലാണ് ഇരുവരുടെയും ആരാധകർ.

പരമ്പരയിലെ  പൗർണ്ണമിയും കിങ്ങിണിയും തമ്മിൽ പിരിയുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. പരമ്പരയുടെ ഷൂട്ട് കഴിഞ്ഞ് കുഞ്ഞു കിങ്ങിണയുമായി പിരിയുമ്പോൾ കരയുന്ന ഗൗരിയുടെ വീഡിയോ ആണ് കിങ്ങിണിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

അമ്മയ്ക്കൊപ്പമുള്ള അവസാന ഷോട്ട് എന്ന് പറഞ്ഞാണ് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കണ്ണുനിറയ്ക്കുന്ന ​ഗൗരിയെ കാണാം.  എന്തുപറഞ്ഞാലും എന്റേതല്ലേ വാവേ... എന്ന ഗാനം ബിജിഎം ഇട്ട് ചെയ്ത റീൽ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

കിങ്ങിണിയുടെയും ​ഗൗരിയുടെയും കെമിസ്ട്രി ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.  സ്വന്തം അമ്മയെ പോലെ കരുതിയ പൗർണമിയെ പിരിയുന്ന സങ്കടം കിങ്ങിണിയുടെ മുഖത്തും കാണാമായിരുന്നു. പരമ്പരയിൽ ഗൗരിയുടെയും നായകനായി എത്തുന്ന വിഷ്ണുവിന്റെയും മകളായാണ് കിങ്ങിണി എത്തുന്നത്. മൂവർക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും