'കേരളത്തിലെത്തിയപ്പോഴാണ് സുരക്ഷിതത്വം തോന്നിയത്'; കൊവിഡ് കാലത്തെ മടക്കയാത്രയെപ്പറ്റി ഗായത്രി അരുണ്‍

Web Desk   | Asianet News
Published : Mar 19, 2020, 05:17 PM IST
'കേരളത്തിലെത്തിയപ്പോഴാണ് സുരക്ഷിതത്വം തോന്നിയത്'; കൊവിഡ് കാലത്തെ മടക്കയാത്രയെപ്പറ്റി ഗായത്രി അരുണ്‍

Synopsis

കൊവിഡ് കാലത്ത് ഒരു യാത്രയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെക്കുകയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍.  

കൊവിഡ് 19 മുന്‍കരുതലുകളിലാണ് ലോകമെങ്ങും. സാഹചര്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കേരളത്തിലെ ആരോഗ്യ മേഖലയും. ഇപ്പോഴിതാ കൊവിഡ് കാലത്ത് ഒരു യാത്രയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെക്കുകയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗായത്രി ഇതേക്കുറിച്ച് പറയുന്നത്. ആരാധകരോട് സുരക്ഷിതമായിരിക്കാനും വീഡിയോയില്‍ താരം ഇടയ്ക്കിടെ പറയുന്നുണ്ട്.

ഗായത്രി അരുണ്‍ പറയുന്നു- 'ഞാന്‍ രണ്ടാഴ്ചയായി ഒരു ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു. എന്നാല്‍ കേരളത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടിവന്നത്. മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഒരു സ്‌ക്രീനിംഗ് കാണാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍, അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ നിങ്ങള്‍ അറിയാത്തതിനാലാണ്. തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്ന് തിരിച്ചറിയുക.'

'പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ നമ്മള്‍മാത്രം ആരോഗ്യവാന്മാരായിരുന്നിട്ട് കാര്യമില്ല, സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണം, അത് ഏതൊരു പൗരന്റേയും ഉത്തരവാദിത്തമാണ്' എന്നുപറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക