'രാമനാഥന്റെയും നാഗവല്ലിയുടെയും വിരഹം'; ആവിഷ്കരിച്ച 'മിഥ്യ', വൈറലായി വീഡിയോ

Web Desk   | Asianet News
Published : Aug 16, 2020, 10:48 PM IST
'രാമനാഥന്റെയും നാഗവല്ലിയുടെയും വിരഹം'; ആവിഷ്കരിച്ച 'മിഥ്യ', വൈറലായി വീഡിയോ

Synopsis

രാമനാഥന്റെയും നാഗവല്ലിയുടെ വിരഹം ആവഷ്കരിക്കുകയാണ് മിഥ്യ എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു

മലയാളികളുടെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസിൽ-മോഹൻലാൽ-സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം മലയാളികളുടെ മനസിൽ നിറഞ്ഞുനിൽപ്പുണ്ട്. ചിത്രത്തിൽ ഒളിഞ്ഞിരുന്ന ഗംഗയിലൂടെ മാത്രം പുറത്തേക്ക് വന്നിരുന്ന നാഗവല്ലിയെ പുറത്തെത്തിച്ചിരിക്കുകയാണ് ഒരു മ്യൂസിക്കൽ ആൽബം. 

രാമനാഥനൊപ്പം നൃത്തം ചെയ്യുന്ന നാഗവല്ലിയെ ശോഭനയിലൂടെ നമ്മൾ കണ്ടു. എന്നാൽ രാമനാഥന്റെയും നാഗവല്ലിയുടെ വിരഹം ആവഷ്കരിക്കുകയാണ് മിഥ്യ എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം. സിനിമ-സീരിയൽ താരം സുർജിത് പുരോഹിതും ഘനശ്രീയും രാധകൃഷ്ണൻ തലച്ചങ്ങാടുമാണ് മിഥ്യയിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.

2008ലെ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ വിന്നറായിരുന്ന സോണിയ ആമോദാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിബു സുകുമാരൻ സംഗീതവും റിനീഷ് വിജയ് ഛായാഗ്രഹണവും നിർവഹിച്ചിരുക്കുന്നു. ഏറെ വ്യത്യസ്തമായ വർണസ്വഭാവത്തോടെ ചിത്രീകരിച്ച മിഥ്യ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍