'ജാ സിമ്രന്‍, ജാ'; 18-ാം വിവാഹ വാര്‍ഷികത്തിന്‍റെ സന്തോഷം പങ്കുവച്ച് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും

Published : Dec 13, 2020, 12:03 PM IST
'ജാ സിമ്രന്‍, ജാ'; 18-ാം വിവാഹ വാര്‍ഷികത്തിന്‍റെ സന്തോഷം പങ്കുവച്ച് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും

Synopsis

സഹജീവനത്തിന്‍റെ 18 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷം ആരാധകരുമായും പ്രിയപ്പെട്ടവരുമായും പങ്കുവച്ചിരിക്കുകയാണ് ഇരുവരും

മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്കു പ്രിയങ്കരരായ താരദമ്പതികളില്‍പ്പെട്ടവരാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. 2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം. പൂര്‍ണ്ണിമയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വിവാഹം എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ സഹജീവനത്തിന്‍റെ 18 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷം ആരാധകരുമായും പ്രിയപ്പെട്ടവരുമായും പങ്കുവച്ചിരിക്കുകയാണ് ഇരുവരും. 

 

"ഞങ്ങളുടെ വിവാഹ ജീവിതത്തിന് 18 വയസ് പൂര്‍ത്തിയായിരിക്കുന്നു. ശരിക്കും നിയമപരമായിരിക്കുന്നു!", ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പൂര്‍ണ്ണിമ കുറിച്ചു. ഒപ്പം കള്‍ട്ട് പ്രണയചിത്രമായ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലെ പ്രശസ്ത ഡയലോഗും പൂര്‍ണ്ണിമ കുറിച്ചു. അംരിഷ് പുരി കാജലിനോട് പറയുന്ന 'പോകൂ സിമ്രന്‍ പോകൂ, നിന്‍റെ ജീവിതം ജീവിക്കൂ' എന്ന സംഭാഷണമാണ് ഇത്.

 

പൂര്‍ണ്ണിമയുടെ പിറന്നാള്‍ വിവരം കൂടി അറിയിച്ചുകൊണ്ടുള്ളതാണ് ഇന്ദ്രജിത്തിന്‍റെ പോസ്റ്റ്. "ഒരു കഠിന വര്‍ഷമായിരുന്നു ഇത്. പക്ഷേ ഞങ്ങളുടെ സ്നേഹത്തിന് അതിലും കാഠിന്യമുണ്ടായിരുന്നു. വരാനിരിക്കുന്ന നിരവധി നല്ല കാലങ്ങള്‍ക്ക്, ചിരിക്കും ആഹ്ളാദത്തിനും ചങ്ങാത്തത്തിനും.. ഞങ്ങള്‍ക്കും തെളിച്ചമുള്ള വരും നാളുകള്‍ക്കും.. കരുത്തുറ്റ പിന്തുണയായി എനിക്കൊപ്പമുള്ളതിന് നന്ദി! സന്തോഷകരമായ പിറന്നാളും വിവാഹവാര്‍ഷിക ദിനവും, എന്‍റെ സ്നേഹമേ", ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍