'‍ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞു..'‍; ആദ്യയാത്രയ്ക്ക്‌ ഒരുങ്ങി കാജലും ഗൗതമും

Web Desk   | Asianet News
Published : Nov 07, 2020, 05:37 PM ISTUpdated : Nov 07, 2020, 05:44 PM IST
'‍ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞു..'‍; ആദ്യയാത്രയ്ക്ക്‌ ഒരുങ്ങി കാജലും ഗൗതമും

Synopsis

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം കാജൽ അറിയിച്ചത്. 

തെന്നിന്ത്യൻ താര സുന്ദരിയാണ് കാജൽ അ​ഗർവാൾ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വ്യവസായിയും ബാല്യകാല സുഹൃത്തുമായ ഗൗതം കിച്ച്ലുവുമായിട്ടുള്ള താരത്തിന്റെ വിവാഹം.  മുംബൈയിലെ താജ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന് ഒരാഴ്ച മുമ്പ് തന്നെ കാജൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഹണിമൂണിന് പോകാനുള്ള ഒരുക്കത്തിലാണ് കാജലിപ്പോൾ. ഇതിന്‍റെ ചിത്രങ്ങൾ കാജൽ തന്നെയാണ് പങ്കുവെച്ചത്.

കാജലിന്റെയും ഗൗതമിന്റെയും പേരുകളെഴുതിയ രണ്ട് പൗച്ചുകളുടെയും പാസ്പോർട്ടുകളുടെയും ചിത്രമാണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. ബാഗുകൾ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നുമുള്ള അടിക്കുറിപ്പുകളോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ എവിടെക്കാണ് ഇരുവരും പോകുന്നതെന്ന ചോദ്യവുമായി ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. 

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം കാജൽ അറിയിച്ചത്. വിവാഹത്തിനു പിന്നാലെയും ഗൗതമിനൊപ്പമുള്ള വിരുന്നുകളുടെയും പൂജകളുടെയും ചിത്രങ്ങളും കാജൽ പങ്കുവെച്ചു. മുംബൈ താജ് പാലസ് ഹോട്ടലിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കാജൽ ഒടുവിലായി പങ്കുവെച്ചത്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും