മാലിദ്വീപിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് യാഷ്; ‘റോക്കി ഭായ്‘ കിടുവെന്ന് ആരാധകർ

Web Desk   | Asianet News
Published : Jan 21, 2021, 04:43 PM ISTUpdated : Jan 21, 2021, 04:44 PM IST
മാലിദ്വീപിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് യാഷ്; ‘റോക്കി ഭായ്‘ കിടുവെന്ന് ആരാധകർ

Synopsis

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. 

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന താരമാണ് യഷ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കെജിഎഫിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയിലറിന് വൻ സ്വീകരിണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഷൂട്ടൊക്കെ കഴിഞ്ഞ് കുടുംബവുമായി അവധി ആഘോഷിക്കുകയാണ് യാഷ്.

മാലിദ്വീപിലാണ് താരത്തിന്റെ അവധി ആഘോഷം. ഇതിന്റെ ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ഭാര്യ രാധിക പണ്ഡിറ്റിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് യാഷ് പങ്കുവച്ചത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി കഴിഞ്ഞു ഈ കുടുംബ ചിത്രം. ‘റോക്കി ഭായ് കിടുവാണ്, മനോഹരമായ ഫാമിലി‘ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

യഷിന്‍റെ പിറന്നാള്‍ ദിനത്തിനു തലേന്നാണ് സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2 ടീസര്‍ പുറത്തെത്തിയത്. ആദ്യ 24 മണിക്കൂറില്‍ത്തന്നെ യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചകള്‍ നേടിയ വീഡിയോ ഇതിനകം 14 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.

രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക