കൈകള്‍ ചേര്‍ത്ത് പിടിച്ച് മലൈക ആറോറയും അര്‍ജുന്‍ കപൂറും; ചിത്രങ്ങള്‍

Web Desk   | Asianet News
Published : Mar 14, 2020, 01:49 PM ISTUpdated : Mar 14, 2020, 01:58 PM IST
കൈകള്‍ ചേര്‍ത്ത് പിടിച്ച് മലൈക ആറോറയും അര്‍ജുന്‍ കപൂറും; ചിത്രങ്ങള്‍

Synopsis

വെള്ള ക്രോപ്പ് ടോപ്പും കറുപ്പ് പാന്‍റ്സുമായിരുന്നു മലൈകയുടെ വേഷം. മലൈകയുടെ മകന്‍ അര്‍ഹാന്‍ ഖാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

മുംബൈ: ബോളിവുഡ് ഗോസിപ്പുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ് നടി മലൈക അറോറയും അര്‍ജുന്‍ കപൂറും. ഇത്തവണയും പതിവുതെറ്റിയില്ല. ഒരു പാര്‍ട്ടിയ്ക്ക് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. മലൈകയും അര്‍ജുനും കൈ ചേര്‍ത്ത് പിടിച്ച് നടക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. 

ഇരുവരുടെയും സുഹൃത്ത് ബണ്ടി സജ്ദേഹിന്‍റെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് എത്തിയതായിരുന്നു ഇവര്‍. പാര്‍ട്ടിക്ക് ശേഷം വെള്ളിയാഴ്ച രാത്രി ഇരുവരെയും മുംബൈയിലെ ഒരു ഭക്ഷണശാലയ്ക്ക് മുന്നില്‍ വച്ചാണ് കണ്ടത്. 

വെള്ള ക്രോപ്പ് ടോപ്പും കറുപ്പ് പാന്‍റ്സുമായിരുന്നു മലൈകയുടെ വേഷം. മലൈകയുടെ മകന്‍ അര്‍ഹാന്‍ ഖാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മലൈകയുടെ അമ്മ ജോയ്സിയുടെ പിറന്നാള്‍ ദിനത്തില്‍ ഇവര്‍ക്കൊപ്പം അര്‍ജുനും ഉണ്ടായിരുന്നു. മലൈകയുടെ സഹോദരി അമൃത അറോറയ്ക്കൊപ്പമാണ് അര്‍ഹാന്‍ പിറന്നാളിന് എത്തിയത്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍