മലൈക്ക ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍; രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

Published : Jun 01, 2023, 04:17 PM IST
മലൈക്ക ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍; രൂക്ഷമായി പ്രതികരിച്ച് അര്‍ജുന്‍ കപൂര്‍

Synopsis

മലൈക ഗർഭിണിയാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയാണ് പ്രസ്താവനയിലൂടെ അർജുൻ അന്ന് ആക്രമിച്ചത്. 

മുംബൈ: കഴിഞ്ഞ വര്‍ഷം മലൈക അറോറ ഗർഭിണിയാണെന്ന് ചില ബോളിവുഡ് മീഡിയകളില്‍ അഭ്യൂഹം പരന്നിരുന്നു. തുടർന്ന് മലൈകയുടെ കാമുകനായ അർജുൻ കപൂർ ഈ അവകാശവാദങ്ങൾ നിഷേധിച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നു.

മലൈക ഗർഭിണിയാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെയാണ് പ്രസ്താവനയിലൂടെ അർജുൻ അന്ന് ആക്രമിച്ചത്. ഈ വാര്‍ത്ത ബോളിവുഡ് താരത്തെ പ്രകോപിച്ചുവെന്ന് അന്നത്തെ പ്രസ്താവനയില്‍ വ്യക്തമായിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, സംഭവത്തെക്കുറിച്ചും അത് എങ്ങനെ അര്‍ജുനനെയും പങ്കാളിയെയും ബാധിച്ചുവെന്നതിനെക്കുറിച്ചും അര്‍ജുന്‍ തുറന്നു പറഞ്ഞു. 

അർജുൻ കപൂര്‍ ബോളിവുഡ് ബബിൾ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇതാണ്. “നെഗറ്റിവ് കാര്യങ്ങള്‍ ചെയ്യാൻ എളുപ്പമാണ്. ചെറിയകാലത്തിനുള്ളില്‍ നിര്‍മ്മിച്ചെടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ജനം പെട്ടെന്ന് ശ്രദ്ധിക്കും. എന്നാല്‍ ഞങ്ങൾ അഭിനേതാക്കളാണ്, ഞങ്ങളുടെ സ്വകാര്യ ജീവിതം എല്ലായ്പ്പോഴും വളരെ സ്വകാര്യമല്ല. എങ്കിലും കുറച്ച് സ്വകാര്യതയെങ്കിലും അവശേഷിക്കുന്നുണ്ട്."

"പ്രേക്ഷകരുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ മാധ്യമങ്ങളെയാണ് ഉപയോഗിക്കാറ്. അതിനാല്‍ തന്നെ ഞങ്ങളും മനുഷ്യരാണ് എന്നത് നിങ്ങള്‍ മനസിലാക്കണം. എന്തെങ്കിലും അറിയാനുള്ളത് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുമായി ബന്ധപ്പെടാം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞുവെന്നും അത് നല്‍കുന്നുണ്ട്എന്നെങ്കിലും അറിയിക്കുക. കുറഞ്ഞത് അത്രയെങ്കിലും ചെയ്യുക. അതാണ് ഞാനും ആവശ്യപ്പെട്ടത്. ഒരു കാര്യവും അനുമാനിച്ച് പറയരുത്. അത് പരിശോധിക്കണം. അത്തരത്തില്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ അവിടെ ജീവിതം തന്നെ മാറിമറിയും." - അര്‍ജുന്‍ കപൂര്‍ പറഞ്ഞു.

അർജുൻ കപൂറും മലൈക അറോറയും 2019 മുതല്‍ പ്രണയത്തിലാണ്.  ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച പ്രണയബന്ധമാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയുടേതും അര്‍ജുൻ കപൂറിന്‍റേതും. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറെയും വിവാദങ്ങളിലേക്ക് നയിച്ചത്.  അർജുനന് 37 വയസ്സും മലൈകയ്ക്ക് 49 വയസ്സുമാണ്. 

അർജുന്‍റെ 'നഗ്നചിത്രം' പോസ്റ്റ് ചെയ്ത് പുലിവാല്‍ പിടിച്ച് കാമുകി മലൈക അറോറ

"എന്റെ ഹൃദയം ദുഃഖത്താല്‍ നിറഞ്ഞിരിക്കുന്നു" ; ആലിയ ഭട്ടിന്‍റെ മുത്തച്ഛന്‍ അന്തരിച്ചു
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത