ലാക്മി ഫാഷന്‍ വീക്കില്‍ ഇത്തവണയും തിളങ്ങി മാളവിക മോഹനന്‍: വീഡിയോ

Published : Feb 17, 2020, 07:35 PM IST
ലാക്മി ഫാഷന്‍ വീക്കില്‍ ഇത്തവണയും തിളങ്ങി മാളവിക മോഹനന്‍: വീഡിയോ

Synopsis

കരീന കപൂറും ശ്രദ്ധ കപൂറും ആദ ശര്‍മ്മയും ഇഷ ഗുപ്തയുമൊക്കെ എത്തിയ റാംപില്‍ മോഡല്‍ എന്ന നിലയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ മാളവികയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ലാക്മി ഫാഷന്‍ വീക്കില്‍ വലിയ ശ്രദ്ധ നേടിയ താരങ്ങളിലൊരാളായിരുന്നു മലയാളി നടി മാളവിക മോഹനന്‍. റാംപുകള്‍ക്ക് പുറത്ത്, ഫിലിം അവാര്‍ഡ് പോലുള്ള വേദികളിലും തന്റെ ഫാഷന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള മോഡലുമാണ് അവര്‍. ഇപ്പോഴിതാ ലാക്മി ഫാഷന്‍ വീക്കിന്റെ പുതിയ എഡിഷനിലും വലിയ ശ്രദ്ധ നേടാന്‍ കഴിഞ്ഞു മാളവികയ്ക്ക്. കരീന കപൂറും ശ്രദ്ധ കപൂറും ആദ ശര്‍മ്മയും ഇഷ ഗുപ്തയുമൊക്കെ എത്തിയ റാംപില്‍ മോഡല്‍ എന്ന നിലയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ മാളവികയ്ക്ക് കഴിഞ്ഞു.

ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്ത 'പട്ടം പോലെ' എന്ന മലയാളചിത്രത്തിലൂടെയായിരുന്നു മാളവികയുടെ സിനിമാപ്രവേശം. കന്നഡയിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പിന്നീട് ചിത്രങ്ങള്‍ ചെയ്തു. ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ് മാളവിക. 

PREV
click me!

Recommended Stories

'സ്നേഹം പെരുകുന്നതിന് തെളിവ്'; മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമായി പ്രീത പ്രദീപ്
'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !