'ഞാന്‍ നിരുപാധികം സ്‌നേഹിക്കാന്‍ തിരഞ്ഞെടുക്കുന്ന മറ്റൊന്നുമില്ല'; പ്രിയതമന് ആശംസയുമായി ശില്പ ബാല

Web Desk   | Asianet News
Published : Aug 22, 2020, 08:06 PM ISTUpdated : Aug 22, 2020, 09:14 PM IST
'ഞാന്‍ നിരുപാധികം സ്‌നേഹിക്കാന്‍ തിരഞ്ഞെടുക്കുന്ന മറ്റൊന്നുമില്ല'; പ്രിയതമന് ആശംസയുമായി ശില്പ ബാല

Synopsis

ഭർത്താവുമായുള്ള ഊഷ്മളമായ സ്‌നേഹബന്ധത്തെക്കുറിക്കുന്ന കുറിപ്പോടെയാണ് ശില്പ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

നടിയും അവതാരകയുമായ ശില്പ ബാല മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ഊഷ്മളമായ സ്‌നേഹബന്ധത്തെക്കുറിക്കുന്ന കുറിപ്പോടെയാണ് ശില്പ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 2016 ആഗസ്റ്റിലായിരുന്നു ശില്പയുടെ വിവാഹം. ഇപ്പോളിതാ ഭര്‍ത്താവ് വിഷ്ണുവിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് നാലാം വിവാഹവാര്‍ഷികം ആശംസിക്കുകയാണ് ശില്പ. താരത്തിന്റെ കുറിപ്പും ചിത്രവും നിമിഷങ്ങള്‍കൊണ്ടാണ് വൈറലായത്. 

കൃത്യം നാലുവര്‍ഷം മുന്‍പ് ഈ സമയത്ത് ഞങ്ങള്‍ അടുത്തടുത്തിരുന്ന് സദ്യകഴിക്കുകയും, ക്യാമറാമാനെനോക്കി ചിരിക്കുകയുമായിരുന്നു. ഈ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ ഒരു കുഞ്ഞുമായി ഞങ്ങള്‍ പരസ്പരം വായില്‍ ഭക്ഷണം നിറയുന്നതുവരെ സംസാരിക്കുകയാണ്. എന്റെ ലോബ്‌സ്റ്റര്‍ക്ക് സന്തോഷപൂര്‍ണ്ണമായ വിവാഹദിനാശംസകള്‍. ഞാന്‍ നിരുപാധികം സ്‌നേഹിക്കാന്‍ തിരഞ്ഞെടുക്കുന്ന മറ്റൊന്നുമില്ല. എന്നാണ് ശില്പ കുറിച്ചത്. നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകളുമായെത്തുന്നത്.

കൊറോണ അപ്രതീക്ഷിതമായി വന്നപ്പോള്‍ മകള്‍ യാമിയുടെ അടുത്തുനിന്നും വിട്ടുനില്‍ക്കേണ്ടിവന്നതിനെപ്പറ്റി ശില്പ പറഞ്ഞതും അടുത്തിടെ വൈറലായിരുന്നു. ഷൂട്ടിനായി കൊച്ചിയിലെത്തിയ ശില്പ കേരളത്തില്‍ കുടുങ്ങുകയായിരുന്നു, മകളാകട്ടെ ശില്പയുടെ മാതാപിതാക്കള്‍ക്കൊപ്പം ദുബായിലും.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍