'കൂടെ നിർത്തിയതിന് നന്ദി' കപ്പേളയിലെ റോയിയുടെ ആനി പറയുന്നു

Web Desk   | Asianet News
Published : Jun 30, 2020, 10:37 PM IST
'കൂടെ നിർത്തിയതിന് നന്ദി' കപ്പേളയിലെ റോയിയുടെ ആനി പറയുന്നു

Synopsis

കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് തിയേറ്ററുകളിലെത്തിയ കപ്പേള പ്രേക്ഷകരുടെ ശ്രദ്ധയിലെത്തുംമുമ്പ്തന്നെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച സിനിമ പിന്നീട് ഓൺലൈൻ റിലീസ് നടത്തുകയായിരുന്നു.

നടൻ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധായക സംരഭമാണ് കപ്പേള. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് തിയേറ്ററുകളിലെത്തിയ സിനിമ ശ്രദ്ധയിലെത്തുംമുമ്പ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. പിന്നീട് തിയേറ്ററുകളിൽ നിന്ന് പിൻവലിച്ച സിനിമ ഓൺലൈൻ റിലീസ് നടത്തുകയായിരുന്നു. ശ്രീനാഥ് ഭാസി, റോഷൻ മാത്യ, അന്ന ബെൻ, തൻവി റാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ഓൺലൈൻ റീലീസിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന അനുകൂല പ്രതികരണങ്ങൾക്കും, സിനിമയിൽ അവസരം ലഭിച്ചതിനും നന്ദി പറയുകയാണ് കപ്പേളയിലെ ശ്രീനാഥിന്റെ പങ്കാളിയായി വേഷമിട്ട തൻവി റാം. റോയിയുടെ കഥാപാത്രം ചെയ്ത ശ്രീനാഥ് ഭാസിക്കൊപ്പമുള്ള സെൽഫി പങ്കുവച്ചാണ് തൻവിയുടെ കുറിപ്പ്.

തൻവിയുടെ കുറിപ്പ്

'കപ്പേള- റോയിയും ആനിയും... ഇഷ്ടം. സിനിമയെക്കുറിച്ചുള്ള മികച്ച പ്രതികരണത്തിന് എല്ലാവർക്കും നന്ദി. ഈ വലിയ സിനിമയിൽ എനിക്ക് ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ആത്മാർത്ഥമായി നന്ദി പറയാനുള്ളത് സംവിധായകൻ മുസ്ഥഫക്കയോടാണ്,
 തന്റെ സംവിധായക അരങ്ങേറ്റത്തിൽ എനിക്ക് ഈ അവസരം നൽകിയതിന്. തെളിയിക്കപ്പെട്ട നടൻ കൂടിയായ ഇക്ക
സിനിമ വിജയിപ്പിക്കാൻ സഹായിച്ച ക്രൂ അംഗങ്ങൾക്കൊപ്പം ക്രെഡിറ്റ് അർഹിക്കുന്നു.  എന്നെ സ്വാഗതം ചെയ്യുകയും കൂടെനിർത്തുകയും  എനിക്ക് വഴികാട്ടിയാവുകയും ചെയ്ത എന്റെ സഹതാരങ്ങൾക്ക് നന്ദി'- ശ്രീനാഥ് ഭാസി, റോഷൻ മാത്യു, മുസ്തഫ എന്നിവരെ ടാഗ് ചെയ്തായിരുന്നു തൻവിയുടെ കുറിപ്പ്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക