'ഒരു അതുല്യ കലാകാരന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രങ്ങള്‍'; കുറിപ്പും ചിത്രവുമായി ജിഷിന്‍ മോഹന്‍

Web Desk   | Asianet News
Published : Jul 14, 2020, 11:02 PM IST
'ഒരു അതുല്യ കലാകാരന്റെ കയ്യൊപ്പു പതിഞ്ഞ  ചിത്രങ്ങള്‍'; കുറിപ്പും ചിത്രവുമായി  ജിഷിന്‍ മോഹന്‍

Synopsis

സാജന്‍സൂര്യ എവിടെയെന്ന് ചോദിക്കരുതെന്നും, അദ്ദേഹത്തിന്റെ കയ്യൊപ്പുപതിഞ്ഞ ചിത്രമാണിതെന്നും, എന്നാല്‍ അവളുടെ കയ്യെങ്ങാനും ഒന്ന് തട്ടിയിരുന്നെങ്കില്‍ ഞാന്‍ നനഞ്ഞകോഴിയായിപ്പോയേനെ എന്നുതുടങ്ങുന്ന ജിഷിന്റെ കുറിപ്പ് നിമിഷങ്ങള്‍കൊണ്ടാണ് വൈറലായത്.

ലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരുപാട് ആളുകളാണ് ജിഷിന്റെ എഴുത്തിന് കയ്യടികളുമായെത്തുന്നതും.  സീരിയല്‍ ഷൂട്ടിംഗ് ഇടവേളയ്ക്കിടെ താരങ്ങളൊന്നിച്ചെടുത്ത ചിത്രമാണ് ജിഷിന്‍ പങ്കുവച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും, ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍. അതിനാല്‍ത്തന്നെയാകണം ജിഷിന് സോഷ്യല്‍മീഡിയയില്‍ ഒട്ടനവധി ആരാധകരുള്ളതും. നായകനായ സാജന്‍സൂര്യ എവിടെയെന്ന് ചോദിക്കരുതെന്നും, അദ്ദേഹത്തിന്റെ കയ്യൊപ്പുപതിഞ്ഞ ചിത്രമാണിതെന്നും, എന്നാല്‍ അവളുടെ കയ്യെങ്ങാനും ഒന്ന് തട്ടിയിരുന്നെങ്കില്‍ ഞാന്‍ നനഞ്ഞ കോഴിയായിപ്പോയേനെ എന്നുതുടങ്ങുന്ന കുറിപ്പ് നിമിഷങ്ങള്‍കൊണ്ടാണ് വൈറലായത്. നിങ്ങള്‍ നടന്‍ മാത്രമല്ല കിടിലന്‍ എഴുത്തുകാരന്‍ കൂടിയാണ്. എവിടുന്നാണ് ഇത്രയും എഴുത്തൊക്കെ വരുന്നത് എന്നെല്ലാമാണ് ആരാധകര്‍ ജിഷിനോട് ചോദിക്കുന്നത്.

ജിഷിന്റെ കുറിപ്പ് വായിക്കാം.

''ജീവിതനൗക' സീരിയല്‍ ഷൂട്ടിംഗ് ഇടവേളയില്‍ വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതാ. അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കില്‍ പുറകില്‍ കാണുന്ന നിലയില്ലാക്കയത്തില്‍ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാന്‍ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ. അപ്പോള്‍ നിങ്ങള്‍ ചോദിക്കും നായകന്‍ സാജന്‍ സൂര്യ എവിടെ എന്ന്. പിന്നെ ഈ ഫോട്ടോ നീ വന്നു എടുക്കോ? ഹല്ല പിന്നെ. ഈ മനോഹര ദൃശ്യം പകര്‍ത്തിയത് അങ്ങോരാണ്. അഭിനയിക്കാന്‍ മാത്രമല്ല, ഫോട്ടോ എടുക്കാനും തനിക്ക് അറിയാം എന്ന് സാജന്‍ ചേട്ടന്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണു സൂര്‍ത്തുക്കളെ. ബാക്കി ഫോട്ടോകള്‍ വഴിയേ വരുന്നതാണ്. സാജന്‍ ചേട്ടന്‍ ഉള്ള ഫോട്ടോ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. ഒരു അതുല്യ കലാകാരന്റെ, അതായത് എന്റെ കയ്യൊപ്പു പതിഞ്ഞ അതിമനോഹരമായ ചിത്രങ്ങള്‍.''

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്