'നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം…'; കുറിപ്പും ചിത്രവും പങ്കുവച്ച് അർച്ചന സുശീലൻ

Web Desk   | Asianet News
Published : Jul 12, 2020, 08:31 AM IST
'നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം…'; കുറിപ്പും ചിത്രവും പങ്കുവച്ച് അർച്ചന സുശീലൻ

Synopsis

എന്റെ മാനസുത്രി എന്ന പരമ്പര കഴിഞ്ഞിട്ടും,  ഒരുപാട് പരമ്പരകളില്‍ വില്ലത്തിയായി തിളങ്ങിയിട്ടും അര്‍ച്ചനാ സുശീലനെ കാണുമ്പോള്‍ മലയാളികള്‍ വിളിക്കുന്ന പേര് ഗ്ലോറി എന്നുതന്നെയാണ്.

ടെലിവിഷൻ പരമ്പരകളിൽ തിളക്കമാർന്ന വേഷങ്ങൾ ചെയ്ത താരമാണ് അർച്ചന സുശീലൻ. ശ്രദ്ധേയമായ മാനസ പുത്രിയിലെ ഗ്ലോറി മുതൽ നിരവധി പരമ്പരകളിൽ താരം വേഷമിട്ടു. ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴായിരുന്നു താരത്തെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്. ബിഗ് ബോസ് ഒന്നിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളുകൂടിയായിരുന്നു അർച്ചന സുശീലൻ.

എന്റെ മാനസുത്രി എന്ന പരമ്പര കഴിഞ്ഞിട്ടും,  ഒരുപാട് പരമ്പരകളില്‍ വില്ലത്തിയായി തിളങ്ങിയിട്ടും അര്‍ച്ചനാ സുശീലനെ കാണുമ്പോള്‍ മലയാളികള്‍ വിളിക്കുന്ന പേര് ഗ്ലോറി എന്നുതന്നെയാണ്. മാനസപുത്രി പരമ്പരയുടെ കാലത്ത് എന്തിനാണ് ആ സോഫിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് ചോദിച്ച് അമ്മൂമ്മമാരുടെ ഒരുപാട് അടി കൊണ്ടിട്ടുണ്ടെന്നും അര്‍ച്ചന പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് വലിയ സ്വീകാര്യതയാണ് താരത്തിന്റെ വില്ലത്തിവേഷത്തിന് കിട്ടിയിട്ടുള്ളത്. 

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പലപ്പോഴും തന്റ കുടുംബ കാര്യങ്ങൾ പങ്കുവയ്ക്കാറുള്ള അർച്ചന തന്റെ അമ്മയോടൊപ്പം ഷൂട്ട് ചെയ്ത് പങ്കുവച്ച ഒരു ടിക്ക് ടോക്ക് വീഡിയോ ശ്രദ്ധേയമായിരുന്നു. രണ്ട് രാജ്യങ്ങളുടെ സ്‌നേഹബന്ധത്തിന്റെ അടയാളമാണ് അര്‍ച്ചന എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍, അച്ഛന്‍ മലയാളിയാണ് അമ്മ നേപ്പാളി.. ഞാന്‍ എരപ്പാളി. എന്നാണ് അര്‍ച്ഛന പറയുന്നത്.

ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ അമ്മ തനിക്ക് എല്ലാമെല്ലാമാണെന്ന് പറയുകയാണ് അർച്ചന. 'സന്തോഷ ജന്മദിനം അമ്മേ... നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം… അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു...' എന്നായിരുന്നു താരം അമ്മയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് കുറിച്ചത്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ