'ഇതാണോ സൗന്ദര്യ രഹസ്യം'? ആരാധകരുടെ ചോദ്യത്തിന് രശ്‍മിയുടെ മറുപടി

Web Desk   | Asianet News
Published : Feb 09, 2021, 07:30 PM IST
'ഇതാണോ സൗന്ദര്യ രഹസ്യം'? ആരാധകരുടെ ചോദ്യത്തിന് രശ്‍മിയുടെ മറുപടി

Synopsis

മുന്‍പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്‍മി. 

മനോഹരമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്‍മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായിരുന്ന രശ്‍മി വര്‍ഷങ്ങള്‍ക്കു ശേഷം അവിടേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്‍മി നിലവില്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്‍മി അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും വലിയ താല്‍പര്യത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

അജു ഗുരുവായൂര്‍ എന്ന സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് കഴിഞ്ഞദിവസം രശ്മി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 'ഒരുപാടുകാലത്തിനുശേഷം ചങ്കിനെ കണ്ടുമുട്ടി' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഒരു വൈദ്യശാലയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രം. അതോടെ ചില ആരാധകരുടെ രസകരമായ സംശയം കഷായം കുടിച്ചിട്ടാണോ ഇത്രയും സൗന്ദര്യം എന്നായി. അങ്ങനെ ചോദിച്ചവരോട് ''ശ്ശൊ, കണ്ടുപിടിച്ചുകളഞ്ഞു.. അല്ലെ'' എന്നാണ് താരം ചോദിക്കുന്നത്.

മുന്‍പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്‍മി. തിരിച്ചുവരവിലും രശ്‍മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാവുന്നത്. കാര്‍ത്തികദീപം എന്ന പരമ്പരയില്‍ ദേവനന്ദ എന്ന ശക്തമായ കഥാപാത്രത്തെയാണ് രശ്‍മി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍