കുട്ടികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുന്ന മമ്മൂട്ടി; 'മധുരരാജ' ലൊക്കേഷന്‍ വീഡിയോ

Published : Apr 17, 2019, 10:40 PM IST
കുട്ടികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുന്ന മമ്മൂട്ടി; 'മധുരരാജ' ലൊക്കേഷന്‍ വീഡിയോ

Synopsis

മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഒരു സംഘം കുട്ടികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുകയാണ് വീഡിയോയില്‍ മമ്മൂട്ടി.  

നൃത്തരംഗങ്ങളില്‍ വേണ്ടത്ര വഴക്കമില്ലെന്ന വിമര്‍ശനം മമ്മൂട്ടിക്ക് നേരേ പണ്ടേയുള്ളതാണ്. എന്നാല്‍ പല ചിത്രങ്ങളിലെയും പ്രകടനങ്ങളിലൂടെ അദ്ദേഹം ആ വിമര്‍ശനത്തിന്റെ മുനയൊടിച്ചിട്ടുണ്ട്. ഇപ്പോഴിതാ മധുരരാജ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ പുറത്തെത്തിയിരിക്കുന്നു. മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഒരു സംഘം കുട്ടികള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ നൃത്തത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഇനി മൗനം അവലംബിക്കാമെന്ന് തോന്നുന്നു. അത്രയും അനായാസവും ചടുലവുമാണ് അദ്ദേഹത്തിന്റെ സ്‌റ്റെപ്പുകള്‍.

'മമ്മൂക്ക കുട്ടികളുടെ കൂടെ നില്‍ക്കുമ്പൊ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്. ആരാണ് കൂടുതല്‍ ഇളയതെന്ന്!!! കൊറിയോഗ്രാഫര്‍ ആന്‍ഡ് ഡാന്‍സര്‍ മമ്മൂക്ക..' ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്