മമ്മൂട്ടി ജോസഫ് സ്റ്റാലിന്‍ ആയാലോ? തരംഗമായി പോസ്റ്റര്‍

Published : Sep 18, 2019, 05:32 PM IST
മമ്മൂട്ടി ജോസഫ് സ്റ്റാലിന്‍ ആയാലോ? തരംഗമായി പോസ്റ്റര്‍

Synopsis

'സ്റ്റാലിന്‍' എന്ന സാങ്കല്‍പിക സിനിമയുടെ പോസ്റ്ററാണ് സാനി ഒരുക്കിയിരിക്കുന്നത്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുള്ള 'സ്റ്റാലിനാ'യി മമ്മൂട്ടി പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നു.  

മമ്മൂട്ടിയെ വിവിധ ഭാവങ്ങളില്‍ മുന്‍പേ ആവിഷ്‌കരിച്ചിട്ടുള്ളയാളാണ് സാനി യാസ്. ഫിദല്‍ കാസ്‌ട്രോയുടെയും പിണറായി വിജയന്റെയുമൊക്കെ രൂപപ്പകര്‍ച്ചയില്‍ അദ്ദേഹം പലപ്പോഴായി അവതരിപ്പിച്ച പോസ്റ്റര്‍ ഡിസൈനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. മമ്മൂട്ടിയെ ഏറ്റവുമൊടുവില്‍ അദ്ദേഹം നോക്കിക്കണ്ടിരിക്കുന്നത് മുന്‍ റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മുഖച്ഛായയിലാണ്.

'സ്റ്റാലിന്‍' എന്ന സാങ്കല്‍പിക സിനിമയുടെ പോസ്റ്ററാണ് സാനി ഒരുക്കിയിരിക്കുന്നത്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുള്ള 'സ്റ്റാലിനാ'യി മമ്മൂട്ടി പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നു. കമ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ അടങ്ങുന്നതാണ് 'സ്റ്റാലിന്‍' എന്ന ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ടൈറ്റില്‍. ജോസഫ് സ്റ്റാലിനായി മമ്മൂട്ടി എന്നും ടൈറ്റിലിന് മുകളില്‍ ഉണ്ട്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി