'ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും': മണികഠ്ണന്റെ മകന് ആശംസയുമായി മോഹൻലാൽ

Published : Mar 19, 2023, 07:41 AM ISTUpdated : Mar 19, 2023, 07:55 AM IST
'ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും': മണികഠ്ണന്റെ മകന് ആശംസയുമായി മോഹൻലാൽ

Synopsis

മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം.

ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളാണ് നടൻ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നും പുറത്തുവരുന്ന അപ്ഡേഷനുകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തിൽ നടൻ മണികണ്ഠൻ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മണികണ്ഠന്റെ മകൻ ഇസൈയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ വീഡിയോ ആണിത്. മണികണ്ഠന് ഒപ്പം നിന്നാണ് നടന്റെ ആശംസ സന്ദേശം. "പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ", എന്നാണ് കുഞ്ഞിന് ആശംസ അറിയിച്ച് മോഹൻലാൽ പറഞ്ഞത്. 

"അവന്റെ ജീവിതത്തിൽ, അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിത്" എന്ന് മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ഇസൈയ്ക്ക് ആശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

'പണി തുടങ്ങി മക്കളെ..'; 'എമ്പുരാനെ' കുറിച്ച് ദീപക് ദേവ് പറയുന്നു

മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍.  ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവര്‍ ചിത്രത്തിന്‍റെ ഭാഗമാണ്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം.

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു