kudumbavilakku: 'അവിസ്മരണീയ യാത്ര'; പുതുവത്സര എപ്പിസോഡിനായുള്ള കുമളി ഷൂട്ടിനെ കുറിച്ച് മീര

Published : Dec 26, 2021, 09:35 PM IST
kudumbavilakku: 'അവിസ്മരണീയ യാത്ര'; പുതുവത്സര എപ്പിസോഡിനായുള്ള കുമളി ഷൂട്ടിനെ കുറിച്ച് മീര

Synopsis

രസകരമായ ചില എപ്പിസോഡുകളാണ് ഇനി കുടുംബവിളക്ക് ആരാധകരെ രസിപ്പിക്കാൻ കാത്തരിക്കുന്നത്. 

സകരമായ ചില എപ്പിസോഡുകളാണ് ഇനി കുടുംബവിളക്ക്(Kudumbavilakku Serial) ആരാധകരെ രസിപ്പിക്കാൻ കാത്തരിക്കുന്നത്. അതിന്റെ സൂചനകളാണ്  അണിയറയിൽ നിന്ന് പുറത്തുവരുന്നത്.  പരമ്പരയുടെ പുതുവർഷ  സ്പെഷ്യൽ എപ്പിസോഡ് കുമളിയിൽ ചിത്രീകരിക്കുന്നുവെന്നാണ് വിവരം. ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്, കുടുംബവിളക്കിലെ സുമിത്ര(sumithra).  മീര വാസുദേവ് ​​ഹിൽസ്റ്റേഷനിലെ  ചിത്രീകരണ വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഈ ചില ചിത്രങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും വിവരങ്ങളെല്ലാം ഇപ്പോഴാണ് ആരാധകർക്ക് വ്യക്തമാകുന്നത്. 

കുടുംബവിളക്ക് ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു അവിസ്മരണീയ യാത്രയാണെന്നാണ് നടി മീര കുറിക്കുന്നത്. കുമളിയിലെ ഞങ്ങളുടെ #കുടുംബവിളക്ക് കുടുംബത്തോടൊപ്പം  പുതുവത്സര വൈകുന്നേരത്തേക്കുള്ള സ്പെഷ്യൽ എപ്പിസോഡ് ഷൂട്ട് ചെയ്യുന്നു. ഇത് അവിസ്മരണീയമായ ഒരു യാത്രയാക്കിയതിന് പ്രിയപ്പെട്ടവരേ നന്ദി.. ഞാനിത് വളരെ ആധികം ആസ്വദിച്ചു.. പേരൂർക്കട സഹോദരങ്ങൾക്ക് നന്ദി. എന്നും സുമിത്ര കുറിക്കുന്നു. ഷൂട്ടിനില്ലായിരുന്നു ആതിര മാധവിനെയും ശരണ്യ ആനന്ദിനെയും പോസ്റ്റിൽ മെൻഷൻ ചെയ്യുന്നുണ്ട് മീര. 

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര  എന്ന വീട്ടമ്മയുടെ ജീവിതം പറഞ്ഞുപോകുന്ന പരമ്പരയില്‍ എപ്പിസോഡുകള്‍ അത്യന്തം ആവേശകരമായാണ് അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ അഭിനയമികവു കൊണ്ടും കഥയുടെ കെട്ടുറപ്പുകൊണ്ടും റേറ്റിഗിലും പരമ്പര ഒന്നും രണ്ടും സ്ഥാനങ്ങളാണ് മിക്കപ്പോഴും ഉറപ്പിക്കുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പര ആദ്യമെല്ലാം പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെങ്കിലും, പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറുകയായിരുന്നു. സിദ്ധാര്‍ത്ഥ് സുമിത്ര ദമ്പതികളുടെ ദാമ്പത്യ പരാജയവും, സിദ്ധാര്‍ത്ഥിന്റെ പുനര്‍വിവാഹവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് പരമ്പരയുടെ പ്രധാന കഥാഗതി. വീണ്ടും വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥ് നാശത്തിന്റെ വക്കിലേക്കും, സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച സുമിത്ര അനുനിമിഷം വളര്‍ച്ചയിലുമാണ്. സുമിത്രയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നത്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്