Shaan Rahman : 'അവൻ എന്റെ അനുജനാണ്'; ജീവയെ കുറിച്ച് ഷാൻ റഹ്മാൻ

Published : Jan 07, 2022, 10:20 PM IST
Shaan Rahman : 'അവൻ എന്റെ അനുജനാണ്'; ജീവയെ കുറിച്ച് ഷാൻ റഹ്മാൻ

Synopsis

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ ഷോകളിൽ ഒന്നാണ് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ. 

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ ഷോകളിൽ ഒന്നാണ് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ(Sa Re Ga Ma Pa). ടെലിവിഷൻ മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് സരിഗമപായാണ്. ഷോയുടെ ജഡ്ജിങ് പാനലും അവതാരകനായ ജീവയും തമ്മിലുള്ള ബന്ധം തന്നെയാണ് അതിന് കാരണം. ജഡ്ജിങ് പാനലിനെ സജീവമാക്കുന്നത് സംഗീത സംവിധായകൻമാരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ, ഗായിക സൂജാത(Shaan Rahman, Gopi Sunder, Singer Sujatha) എന്നിവരാണ്.

ഒരു കുടുംബം പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് ഷോയുടെ സ്ക്രിപ്റ്റിങ്ങും അവതരണവുമെല്ലാം. സ്വകാര്യ വിശേഷങ്ങളടക്കം വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ച് പ്രേക്ഷകപ്രിയം നേടാനും ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജഡ്ജുമാരിൽ ഒരാളായ ഷാൻ റഹ്മാന്റെ പിറന്നാൾ സ്പെഷ്യലായി പുറത്തുവന്ന എപ്പിസോഡിൽ വൈകാരികമായ ചില വിശേഷങ്ങളുണ്ട്..

ഷോയിൽ ആങ്കറായി എത്തിയ ശേഷം പരിചയപ്പെട്ട ജീവയെ കുറിച്ച് സംസാരിക്കുകയാണ് ഷാൻ റഹ്മാൻ. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി റിയാലിറ്റി ഷോ ആങ്കറിങ്ങിന് എത്തിയ ജീവയ്ക്ക് പിന്തുണ നൽകിയത് ഷാൻ ആണെന്ന് ജീവ പറയുന്നു. തുടർന്ന് എല്ലാവിധ സ്വതന്ത്ര്യവും തനിക്ക് ആ വീട്ടിൽ ഉണ്ടെന്നും ജീവ മനസു തുറന്നു.

എന്നാൽ, ജീവയുമായുള്ള വളരെ വൈകാരികമായ ബന്ധത്തെ കുറിച്ചാണ് ഷാൻ സംസാരിച്ചത്. താൻ അടുത്തിടെ അപകടത്തിൽ പെട്ടിരുന്നു. ആരോടും ഞാനിത് പറഞ്ഞിട്ടില്ല. എയർ ബാഗൊക്കെ പുറത്തുവന്നു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വണ്ടി ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഞാൻ ഏറെ ഇഷ്ടപ്പെട്ട് വാങ്ങിയ വണ്ടിയായിരുന്നു. മുൻ ഭാഗമൊക്കെ തകർന്നുപോയിരുന്നു. കണ്ടപ്പോൾ എന്തെന്നില്ലാത്ത ദുഖത്തിലായിരുന്നു  ഞാൻ.  ആരെ വിളിക്കണമെന്ന് കരുതി ഇരിക്കുമ്പോൾ, ആരോ വിളിച്ചറിഞ്ഞ്, ജീവ എന്നെ വിളിച്ചു. 

വളരെ ശാന്തമായി എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. രണ്ട് മിനിറ്റിനുള്ളിൽ ജീവ എത്തി. എന്റെ മാനസികാവസ്ഥ മനസിലാക്കിയ ജീവ തന്നെ സ്റ്റുഡിയോയിൽ ആക്കിയ ശേഷം, ക്രെയിൻ വന്ന് വണ്ടി കൊണ്ടുപോകുന്ന രണ്ട് മണിവരെ അവിടെ നിന്നു. എന്റെ സ്വത്താണ്,  അനിയനാണ് ജീവയെന്നും ഷാൻ പറഞ്ഞു.

PREV
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ