
കൊച്ചി: രാഷ്ട്രീയത്തിലും തന്‍റെ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് നാദിറ മെഹ്റിന്‍. ബിഗ് ബോസില്‍ മിന്നുന്ന പ്രകടനം നടത്തിയ നാദിറ ഇപ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തെ നേട്ടം വിവരിക്കുകയാണ് പുതിയ പോസ്റ്റില്‍. സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു എന്ന കാര്യമാണ് നാദിറ പറയുന്നത്.
നാദിറയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെട്ടു .ഒത്തിരി അഭിമാനത്തോടു കൂടിയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത് . എന്നെ ഞാനാക്കിയ പ്രസ്ഥാനം. കാലങ്ങൾക്ക് മുന്നേ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുൻനിരയിൽ എത്തിക്കണം എന്ന് ആദ്യം മാതൃക കാണിച്ച വിദ്യാർത്ഥി പ്രസ്ഥാനം.
ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വിദ്യാർത്ഥി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായി എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും. എന്റെ എല്ലാ നേട്ടങ്ങൾക്കും ഇന്നും ഊർജ്ജം തരുന്ന പ്രസ്ഥാനം.
ഇനിയും എന്നെകൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുടർന്നും രണ്ടാം തവണയും ഒരു ട്രാൻസ് വിദ്യാർത്ഥിയായ ഞാൻ തിരഞ്ഞെടുക്കപ്പെടുന്നതും. ഉത്തരവാദിത്വങ്ങൾ ഏറെയാണ്. അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടാൻ പോരാട്ടം ഇനിയും തുടരും.
പഠിക്കുക പോരാടുക. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.
ബിഗ് ബോസ് അഞ്ചാം സീസണിലെ പങ്കാളിയായിരുന്നു നാദിറ. മുന്‍പ് മലയാളം ബിഗ് ബോസില്‍ വന്ന ട്രാന്‍സ് മത്സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി അവസാന വീക്ക് വരെ പിടിച്ചുനിന്ന ഫൈനലിന് കാത്തുനില്‍ക്കാതെ ഒടുവില്‍ പണപ്പെട്ടിയുമായാണ് മടങ്ങിയത്. കുടുംബത്തിന്‍റെ പിന്തുണയില്ലാതെ ബിഗ് ബോസിന് എത്തിയ നാദിറ ബിഗ് ബോസിന് പിന്നാലെ കുടുംബവുമായി ഒന്നിച്ചത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നേരത്ത തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമാണ് നാദിറ.