'​പിന്നെ വൈകിയില്ല ഞാനും അവിടേക്കോടി, ആനന്ദലബ്ദിക്കിനി എന്തുവേണം'​; നവ്യ പറയുന്നു

Web Desk   | Asianet News
Published : Nov 03, 2020, 02:32 PM ISTUpdated : Nov 03, 2020, 02:34 PM IST
'​പിന്നെ വൈകിയില്ല ഞാനും അവിടേക്കോടി, ആനന്ദലബ്ദിക്കിനി എന്തുവേണം'​; നവ്യ പറയുന്നു

Synopsis

ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. 

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സുഹൃത്തുകളെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് നവ്യ. ഒരുത്തി സിനിമയുടെ ഭാഗമായി ലാൽ മീഡിയയിൽ എത്തിയപ്പോഴാണ് നവ്യ സുഹൃത്തുക്കളെ കാണ്ടത്.

റിമ കല്ലിങ്കലിനും രമ്യ നമ്പീശനും സുഹൃത്ത് ഷബ്നയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഹൃദ്യമായ കുറിപ്പും താരം പങ്കുവയ്ക്കുന്നു. ഏറെ അപ്രതീക്ഷിതമായിരുന്നു ഈ കൂടിക്കാഴ്ച എന്നും ഇതിൽപ്പരം സന്തോഷം എന്താണെന്നുമാണ് നവ്യ കുറിച്ചിരിക്കുന്നത്.

നവ്യയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

ഒരുത്തി സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും ..ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ, പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (vkp യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേയ് )അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു ................അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും ,ആനന്ദലബ്ദിക്കിനി എന്തു വേണ്ടു ,പിന്നെവൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം ..

@rimakallingal എന്നെ കാനഡയിൽ സഹിച്ച സഹയാത്രിക , @ramyanambessan കൂട്ടത്തിലെ പാട്ടുകാരി , ഇന്നലെയും നിന്റെ പാട്ടു കേട്ടു കൂടെപാടാൻ വ്യഥാ ശ്രമം നടത്തിയിരുന്നു.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും