സാരിയിൽ തിളങ്ങി പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവച്ച് സ്വാതി

Published : Feb 07, 2021, 06:24 PM IST
സാരിയിൽ തിളങ്ങി പുത്തൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ പങ്കുവച്ച് സ്വാതി

Synopsis

നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനുശേഷം സ്‌ക്രീനിലേക്ക് സ്വാതി എത്തിയത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്‍റെ ടാലന്‍റ് ഷോയിലൂടെയാണ് സ്വാതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 'ചെമ്പട്ട്' എന്ന പരമ്പരയിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. പിന്നീടങ്ങോട്ട് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായി നിത്യ വളരുകയായിരുന്നു.

ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സ്വാതി. ഒരു ബില്യാര്‍ഡ്‍സ് ടേബിളിനു സമീപത്ത് ഫ്ലോറൽ പ്രിന്‍റ് സാരിയിലാണ് ചിത്രങ്ങളില്‍ സ്വാതി പ്രത്യക്ഷപ്പെടുന്നത്. 'ചെറിയ ലക്ഷ്യങ്ങൾ ക്രൈം ആണ്, ലക്ഷ്യങ്ങൾ എന്നും വലുതായിരിക്കട്ടെ...'- എന്നാണ് താരം ബില്യാര്‍ട്‍സ് ടേബിളിൽ എയിം ചെയ്തുകൊണ്ടുള്ള ചിത്രത്തിന് നൽകിയ കുറിപ്പ്.

നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയാണ് വിവാഹത്തിനുശേഷം സ്‌ക്രീനിലേക്ക് സ്വാതി എത്തിയത്.  തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളേജില്‍ സാഹിത്യ ബിരുദ വിദ്യാര്‍ഥിനി കൂടിയാണ് താരം.

കഴിഞ്ഞ വർഷമായിരുന്നു സ്വാതിയുടെ വിവാഹം. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം എന്ന പരമ്പരയില്‍ നിന്നാണ് ഇരുവരും കണ്ടുമുട്ടിയത്. ഭർത്താവിനെക്കുറിച്ച് സ്വാതി കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പും ആരാധകർ ഏറ്റെടുത്തിരുന്നു. ഷൂട്ടിന്‍റെ തിരക്കിനിടയിൽ പ്രതീഷിനെ കാണാൻ കിട്ടാത്തതിനെ കുറിച്ചായിരുന്നു സ്വാതി എഴുതിയത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക