വിവാഹിതയാവുന്നുവെന്ന പ്രചരണം; പ്രതികരണവുമായി നിത്യ മേനന്‍

Published : Jul 27, 2022, 09:43 AM IST
വിവാഹിതയാവുന്നുവെന്ന പ്രചരണം; പ്രതികരണവുമായി നിത്യ മേനന്‍

Synopsis

"വിവാഹ സംബന്ധിയായ അന്വേഷണങ്ങള്‍ക്കായി ദയവായി ഇനിയെന്നെ വിളിക്കരുത്"

നവമാധ്യമങ്ങളിലൂടെ ഏറ്റവുമധികം വ്യാജ വാര്‍ത്തകളുടെ ഇരകളാവുന്ന ഒരു വിഭാ​ഗം ചലച്ചിത്ര താരങ്ങളാണ്. ഇല്ലാത്ത മരണവും വിവാഹവുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിം​ഗ് ടോപ്പിക്കുകള്‍ ആവാറുണ്ട്. ഏറ്റവുമൊടുവില്‍ അതിന്‍റെ ഇരയായിരിക്കുന്നത് നടി നിത്യ മേനന്‍ (Nithya Menen) ആണ്. നിത്യ വിവാഹിതയാവാന്‍ പോവുകയാണെന്നും മലയാളത്തിലെ ഒരു നടനാണ് വരനെന്നുമൊക്കെയായിരുന്നു പ്രചരണം. ഇതില്‍ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അവര്‍. വാര്‍ത്താ ദാരിദ്ര്യം കാരണം ആരോ പടച്ചുവിട്ട വ്യാജവാര്‍ത്ത അതേക്കുറിച്ച് അന്വേഷണമൊന്നും നടക്കാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്ന് നിത്യ മേനന്‍ പറയുന്നു. സിനിമയില്‍ നിന്ന് താന്‍ ഇടവേളയെടുക്കുന്നത് ഇത് ആദ്യമായല്ലെന്നും. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നിത്യയുടെ പ്രതികരണം.

നിത്യ മേനന്‍റെ പ്രതികരണം

ഞാന്‍ വിവാഹിതയാവാന്‍ പോവുകയല്ല. അത് ഉണ്ടാക്കിയെടുത്ത ഒരു വാര്‍ത്തയാണ്. അതേക്കുറിച്ച് എനിക്ക് നിലവില്‍ പ്ലാനുകളൊന്നുമില്ല. ആ ചിത്രത്തില്‍ നിലവില്‍ വ്യക്തികളൊന്നുമില്ല. ആരോ സൃഷ്ടിച്ച ഒരു വ്യാജ വാര്‍ത്ത യാതൊരു അന്വേഷണവും കൂടാതെ നിരവധി മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. അതാണ് സംഭവിച്ചത്. അഭിനയത്തില്‍ നിന്ന് എപ്പോഴും ഇടവേളകള്‍ എടുക്കുന്ന ആളാണ് ഞാന്‍. സ്വയം വീണ്ടെടുപ്പിനുള്ള സമയമാണ് അത്. പല അഭിനേതാക്കളും അനുവര്‍ത്തിക്കുന്ന ഒന്നുമാണ് അത്. അതിനെക്കുറിച്ച് അറിയാത്തവര്‍ക്ക് ഇതൊരു പുതിയ കാര്യമായിരിക്കും. ഒരു റോബോട്ടിനെപ്പോലെ നിരന്തരം പണിയെടുക്കാന്‍ എനിക്കാവില്ല. കഠിനമായ ഒരു വര്‍ഷമാണ് എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയത്. എല്ലാ ദിവസവും ജോലി ചെയ്യുകയായിരുന്നു എന്നുതന്നെ പറയാം. ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവന്ന പ്രോജക്റ്റുകളൊക്കെ ഒരുമിച്ച് ചെയ്യേണ്ടിവന്നു. ആറിലേറെ ചിത്രങ്ങളാണ് റിലീസിനു തയ്യാറെടുക്കുന്നത്. അത് സന്തോഷം പകരുന്ന കാര്യമാണെങ്കിലും എനിക്ക് ശരിക്കും ഇപ്പോള്‍ ഒരു ഇടവേള ആവശ്യമുണ്ട്. കാലിലെ പരിക്ക് ഭേദമാവുന്നുണ്ട്. ഒരു ഒഴിവുകാലം പോലെ ഞാനിത് ആസ്വദിക്കുകയാണ്. സിനിമകളൊക്കെ പൂര്‍ത്തിയാക്കിയതിനാല്‍ അതിന് പറ്റിയ സമയം കൂടിയാണ്. വിവാഹ സംബന്ധിയായ അന്വേഷണങ്ങള്‍ക്കായി ദയവായി ഇനിയെന്നെ വിളിക്കരുത്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക