ആത്മ സുഹൃത്തിന്‍റെ വിയോഗത്തില്‍ വിതുമ്പി നടന്‍ നിവിന്‍ പോളി

Published : Oct 12, 2023, 04:21 PM IST
ആത്മ സുഹൃത്തിന്‍റെ വിയോഗത്തില്‍ വിതുമ്പി നടന്‍ നിവിന്‍ പോളി

Synopsis

അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു ആലുവയില്‍ താമസമാക്കിയ നെവിനെ ബാധിച്ചത്.

ആലുവ: ആത്മ സുഹൃത്തിന്‍റെ വിയോഗത്തില്‍ വിതുമ്പി നടന്‍ നിവിന്‍ പോളി. നിവിന്‍ പോളിയുടെയും നടന്‍ സിജു വില്‍സന്‍റെയും ബാല്യകാല സുഹൃത്തായ നെവിന്‍ ചെറിയാനാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. 38 വയസായിരുന്നു. അപൂര്‍വ്വ രോഗത്തിന് ചികില്‍സയിലായിരുന്നു നെവിന്‍ ചെറിയാന്‍. നിവിന്‍റെ ജന്മദിനത്തിന് തന്നെയാണ് പ്രിയ സുഹൃത്ത് വിടവാങ്ങിയത്. 

അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു ആലുവയില്‍ താമസമാക്കിയ നെവിനെ ബാധിച്ചത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നെവിന്‍ രോഗത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ബന്ധുകൂടിയാണ് നെവിന്‍. നേരത്തെയും കിടപ്പിലായ നെവിനെ സന്ദര്‍ശിക്കാന്‍ നിവിന്‍ പോളിയുടെയും നടന്‍ സിജു വില്‍സനും എത്താറുണ്ടായിരുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന നെവിന്‍റെ അന്ത്യ ഉപചാര വീഡിയോയില്‍ വളരെ ദു:ഖിതനായാണ് നിവിനെ കാണപ്പെടുന്നത്. നിവിനും സിജു വില്‍സനും ആത്മ സുഹൃത്തിന് അന്ത്യ ചുംബനം നല്‍കുന്നതും വീഡിയോയില്‍ ഉണ്ട്. സുഹൃത്തിന്‍റെ മൃതദേഹം വഹിക്കുന്ന പെട്ടി പിടിച്ച് അന്ത്യ യാത്രയില്‍ ഉടനീളം നിവിന്‍ അത്മസുഹൃത്തിന് അടുത്ത് തന്നെ കാണാം. 

'മരയ്ക്കാര്‍ പരാജയത്തിന് കാരണം ഡീഗ്രേഡിംഗ്, വീട് എടുത്ത് ചിലര്‍ ഡീഗ്രേഡിംഗ് നടത്തി, അവിടെ റെയ്ഡ് നടത്തി'

ഹേ ജൂഡ് പരാജയപ്പെടാൻ കാരണമെന്ത്?, ചിത്രത്തിന്റെ നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത