കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് അപർണ ദാസ്

Web Desk   | Asianet News
Published : Jul 21, 2020, 11:12 PM IST
കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട്  വീഡിയോ പങ്കുവച്ച് അപർണ ദാസ്

Synopsis

തന്റെ പ്രീ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അപർണ. വൈകാതെ ചിത്രങ്ങളെത്തുമെന്ന് താരം കുറിക്കുന്നുണ്ട്.

ഞാൻ  പ്രകാശൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് അപർണ ദാസ്. അപ്രതീക്ഷിതമായി ആണ് തനിക്ക് ഇൻസ്റ്റഗ്രാമിൽ സത്യൻ അന്തിക്കാാടിന്റെ മകനിൽ നിന്ന് മെസെജ് വരുന്നതെന്നും തുടർന്ന് ഓഡിഷനിലൂടെ സിനിമയിലേക്ക് കടക്കുകയായിരന്നുവെന്നും അപർണ അഭിമുഖങ്ങളിൽ പറയാഞ്ഞിട്ടുണ്ട്. ഞാൻ പ്രകാശന് ശേഷം വിനീത് ശ്രീനിവാസനൊപ്പം മനോഹരം എന്ന ചിത്രത്തിലും അപർണ വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് വലിയ ആരാധക കൂട്ടം തന്നെ അവിടെയുണ്ട്. നിരന്തരം ഫോട്ടോഷൂട്ടുകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു പ്രീ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അപർണ. വൈകാതെ ചിത്രങ്ങളെത്തുമെന്ന് താരം കുറിക്കുന്നു. അടുത്തിടെ അപർണ പങ്കുവച്ച ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ജീൻസും ടോപ്പുമിട്ട് ബോൾഡ് ലുക്കിലാണ് താരമെത്തിയത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക