'ആ ടീഷർട്ട് ഇട്ടത് മനപ്പൂർവ്വമാണ്'; പാടാത്ത പൈങ്കിളിയിലെ ദേവ പറയുന്നു

Published : Oct 07, 2020, 10:04 PM ISTUpdated : Oct 07, 2020, 10:06 PM IST
'ആ ടീഷർട്ട് ഇട്ടത് മനപ്പൂർവ്വമാണ്'; പാടാത്ത പൈങ്കിളിയിലെ ദേവ പറയുന്നു

Synopsis

അടുത്തിടെയാണ് ഏഷ്യാനെറ്റിൽ പാടാത്ത പൈങ്കിളി എന്ന പരമ്പര ആരംഭിച്ചത്. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. 

അടുത്തിടെയാണ് ഏഷ്യാനെറ്റിൽ പാടാത്ത പൈങ്കിളി എന്ന പരമ്പര ആരംഭിച്ചത്. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. മികച്ച കഥാഗതികളുമായി മുന്നേറുകയാണ് ഈ പരമ്പര. പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരജ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.

സൂരജ് യൂട്യൂബിൽ സജീവമാണ്.  സുരജ് സൺ എന്ന ചാനലിലൂടെയാണ് താരം വിശഷങ്ങൾ പങ്കുവയ്ക്കുന്നത്. അടുത്തിടെ ചെയ്‍ത വീഡിയോയിൽ വസ്‍ത്രധാരണത്തെ വിമർശിച്ചയാൾക്ക് മറുപടിയുമായി എത്തുകയാണ് സൂരജ്.

വീഡിയോ ചെയ്യുന്ന സമയത്ത് നെഗറ്റീവ് കമന്റുകൾ കാണാറുണ്ട്. മുന്‍പൊരിക്കല്‍ താന്‍ ധരിച്ചിരുന്ന ടീഷര്‍ട്ടിനെ കളിയാക്കി ചിലരെത്തി. കീറിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ആദ്യ വിമർശനം. ഒരേ ടീഷര്‍ട്ട് തന്നെ പിന്നെയും ഉപയോഗിച്ചുവെന്ന് പറഞ്ഞായിരുന്നു പിന്നീട്. 

എനിക്ക് കുറച്ച് ടീ ഷര്‍ട്ടുകളേയുള്ളൂ, സീരിയലിലേക്ക് വന്നപ്പോഴാണ് കൂടുതല്‍ ഡ്രസ് വാങ്ങിത്തുടങ്ങിയത്. അനാവശ്യമായി പണം ചെലവാക്കാറില്ല. ചെരുപ്പ് പോലും തേഞ്ഞാൽ മാത്രമേ മാറ്റാറുള്ളൂ. 

അത് ഞാൻ വലിയ ആളായത് കൊണ്ടല്ല. പണം പോയത് പോലെ തിരിച്ച് വരില്ലാന്ന് അറിയുന്നത് കൊണ്ടാണ്. പാടാത്ത പൈങ്കിളിയില്‍ കണ്‍മണിയെ വെള്ളത്തില്‍ നിന്നും രക്ഷിക്കുന്ന രംഗത്തില്‍ സൂപ്പര്‍മാന്‍,  ടീഷര്‍ട്ടാണ് ഇട്ടത്. 

നിങ്ങള്‍ക്ക് എല്ലാം അറിയാവുന്നതാണ് ആ ടീഷർട്ട്. മനപൂര്‍വ്വമാണ് അതിട്ടത്. അന്ന് അപമാനിക്കപ്പെട്ട ആ ടീഷര്‍ട്ട് ഏഷ്യാനെറ്റിലെ സീരിയലില്‍ ഇട്ടില്ലേ... തന്നെ ആരെങ്കിലും അപമാനിച്ചാല്‍ പ്രതികരിക്കാന്‍ പോകാറില്ല. അതിലും നല്ലത് നന്നായി ജീവിച്ച് തെളിയിക്കുക, അവരേക്കാളും ഒരുപിടി മുന്നില്‍ നില്‍ക്കാന്‍ നമുക്ക് പറ്റണം- സൂരജ് പറയുന്നു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്