സംവിധായകൻ ഒമർ ലുലുവിന് കിടിലൻ സർപ്രൈസൊരുക്കി 'പവർ സ്റ്റാർ' നിർമാതാവ്

Published : Oct 03, 2020, 04:43 PM IST
സംവിധായകൻ ഒമർ ലുലുവിന് കിടിലൻ സർപ്രൈസൊരുക്കി 'പവർ സ്റ്റാർ' നിർമാതാവ്

Synopsis

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണിക്കൊപ്പം അബു സലിം, റിയാസ് ഖാൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുമെന്നാണ് പ്രഖ്യാപനം. 

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു ആന്റണിക്കൊപ്പം അബു സലിം, റിയാസ് ഖാൻ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുമെന്നാണ് പ്രഖ്യാപനം. പവർ സ്റ്റാർ എന്നാണ് ചിത്രത്തിന്റെ പേര്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ഒമറിന്റെ ആദ്യ ആക്ഷൻ സിനിമയാണിത്. ന്യൂഡൽഹി, രാജാവിന്‍റെ മകൻ അടക്കം എഴുതിയ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫ് ആണ് പവർ സ്റ്റാറും എഴുതുന്നത്.

പലപ്പോഴും സർപ്രൈസുകളുമായി എത്തുന്ന ഒമറിന് സർപ്രൈസുമായി എത്തിയിരിക്കുകയാണ് പവർ സ്റ്റാറിന്റെ നിർമാതാവ് രതീഷ് ആനേടത്ത്. മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്റെ പുത്തൻ മോഡൽ സമ്മാനമായി നൽകിയാണ് പവർ സ്റ്റാർ സംവിധായകന് നിർമാതാവ് സർപ്രൈസ് നൽകിയത്. ഥാർ ലഭിച്ചതിന്റെ സന്തോഷം ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ