ഇതിപ്പോ ഏതാ ഒറിജിനൽ ! പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യവുമായി ​ഫാഷൻ ഡിസൈനർ

Published : Jun 10, 2023, 11:31 AM IST
ഇതിപ്പോ ഏതാ ഒറിജിനൽ ! പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യവുമായി ​ഫാഷൻ ഡിസൈനർ

Synopsis

പ്രതാപ് ​ഗോപാൽ എന്നാണ് പ്രണവിന്റെ രൂപസാദൃശ്യമുള്ള ആളുടെ പേര്.

രാളെ പോലെ ഏഴ് പേരുണ്ടാകുമെന്നാണ് പഴമക്കാർ പറയാറ്. അത്തരത്തിൽ പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. താരങ്ങളുടെ അതേ മുഖച്ഛായയും ഭാവങ്ങളും എന്തിന് വേറെ ശബ്‍ദവും ഒരുപോലെയുള്ള അപരന്മാർ മിക്കപ്പോഴും വാർത്തകളിൽ താരമാകാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്‍ടതാരം നടൻ പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവാണ് ജനശ്രദ്ധനേടുന്നത്. 

പ്രതാപ് ​ഗോപാൽ എന്നാണ് പ്രണവിന്റെ രൂപസാദൃശ്യമുള്ള ആളുടെ പേര്. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനർ ആണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രണവിനെ അനുകരിച്ച് കൊണ്ടുള്ള വീഡിയോകളും ഫോട്ടോഷൂട്ടുകളും പ്രതാപ് പങ്കുവച്ചിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധനേടാറുമുണ്ട്. 

തന്റെ പേരിനെക്കാളും കൂടുതൽ താൻ കേട്ടിട്ടുള്ളത് പ്രണവ് എന്ന പേരെന്നാണ് പ്രതാപ് ഇപ്പോൾ പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതാപ് ഇക്കാര്യം പറയുന്നത്. ഞാൻ ജനിച്ചതും വളർന്നതും ബാം​ഗ്ലൂർ ആണ്. നിവവിൽ ഫാഷൻ ഡിസൈനറാണ്. മുൻപൊരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകൾ അറിയുമെന്നും ഇപ്പോൾ മലയാളം പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതാപ് പറയുന്നു. ഒരു അവാർഡ് പരിപാടിയ്ക്ക് പോയപ്പോൾ സെലിബ്രിറ്റികൾ അടക്കം താൻ പ്രണവാണെന്ന് തെറ്റിദ്ധരിച്ചിരുന്നു എന്നും പ്രതാപ് കൂട്ടിച്ചേർത്തു. 

അമ്പമ്പോ..! മെലിഞ്ഞ രൂപം, നീണ്ടുവളർന്ന താടിയും മുടിയും, മേലാകെ പൊടി; നടന്റെ ഫോട്ടോ വൈറൽ

അതേസമയം, പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ.  സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത