പട്ടുപാവാടക്കാരിയായി പ്രീത പ്രദീപ്; വൈറലായി ചിത്രങ്ങള്‍

Web Desk   | Asianet News
Published : Apr 24, 2021, 06:26 PM IST
പട്ടുപാവാടക്കാരിയായി പ്രീത പ്രദീപ്; വൈറലായി ചിത്രങ്ങള്‍

Synopsis

നാട്ടിന്‍പുറം ലുക്കിലുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത. 

ര്‍ത്തകി എന്ന നിലയില്‍ ശ്രദ്ധേയയാകുകയും വലിയൊരു ആരാധക വൃന്ദത്തെ നേടുകയും ചെയ്ത പ്രീത പ്രദീപ് പിന്നീട് മിനി സ്‌ക്രീനുകളില്‍ തിളങ്ങുകയായിരുന്നു. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് തിരിച്ചറിയാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ നാട്ടിന്‍പുറം ലുക്കിലുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത. മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ പുതിയ ഫോട്ടോഷൂട്ടും ഞൊടിയിടയിലാണ് വൈറലായത്. പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് രണ്ട് ഭാഗത്തും മുടി പിന്നിയിട്ട്, ചാറ്റല്‍ മഴയത്ത് വാഴയിലയും ചൂടി ചന്തത്തില്‍ നടന്നു വരുന്ന ചിത്രങ്ങളാണ് പ്രീത പങ്കുവച്ചത്. തനി കേരളപ്പഴമ തോന്നുവെന്നും, ഗൃഹാതുരത ഉണരുന്നു എന്നുമെല്ലാമാണ് ആളുകള്‍ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. നാട്ടുവഴിയിലൂടെ കയ്യിലൊരു പഴമ വിളിച്ചോതുന്ന ചോറ്റിന്‍പാത്രവും പിടിച്ചുള്ള ചിത്രങ്ങള്‍ താരത്തിന്റെ ഫാന്‍ പേജുകളിലും, സിനിമ-സീരിയല്‍ ഗ്രൂപ്പുകളിലും നിറഞ്ഞിരിക്കുകയാണ്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്