രാശിയില്ലാത്ത നായിക; വിമര്‍ശനത്തിന് പ്രിയയുടെ കലക്കന്‍ മറുപടി

Published : Apr 23, 2019, 03:28 PM IST
രാശിയില്ലാത്ത നായിക; വിമര്‍ശനത്തിന് പ്രിയയുടെ കലക്കന്‍ മറുപടി

Synopsis

പ്രിയയുടെ ഒപ്പം അഭിനയിക്കുന്ന താരങ്ങൾ മരിക്കുന്നു വെന്നും നടി സഹതാരങ്ങൾക്ക് ലക്ഷണക്കേടാണെന്നും ഒരു വിമർശകൻ ട്വീറ്റ് ചെയ്തു. 

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നടിയാണ് പ്രിയ ആനന്ദ്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളില്‍ അഭിനയിച്ചതിന് ശേഷമാണ് ഈ താരം മലയാളത്തിലേക്കെത്തിയത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. പിന്നീട് താരത്തെ തേടിയെത്തിയിരുന്നത് നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ്.

പ്രിയയുടെ ഒപ്പം അഭിനയിക്കുന്ന താരങ്ങൾ മരിക്കുന്നു വെന്നും നടി സഹതാരങ്ങൾക്ക് ലക്ഷണക്കേടാണെന്നും ഒരു വിമർശകൻ ട്വീറ്റ് ചെയ്തു. ഇതിനുമറുപടിയുമായി പ്രിയ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീദേവി ചിത്രമായ ഇംഗ്ലീഷ് വിഗ്ലീഷും ജെകെ റിതേഷ് ചിത്രമായ എല്‍കെജിയും കണ്ടതിന് പിന്നാലെയായാണ് ഈ രണ്ട് സിനിമകളിലും പ്രിയ ആനന്ദ് അഭിനയിച്ചിരുന്നുവെന്നും അക്കാരണത്താലാണ് ഇരുതാരങ്ങളും മരിച്ചതെന്നും പ്രിയയുടെ വരവ് അത്ര നല്ലതല്ലായിരുന്നുവെന്നും വ്യക്തമാക്കിയാണ് വിമര്‍ശകന്‍ രംഗത്തെത്തിയത്. 

ട്വീറ്റിലൂടെയായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ട്വീറ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് മറുപടിയുമായി പ്രിയയും രംഗത്തെത്തിയത്. സാധാരണ ഇത്തരക്കാർക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും പക്ഷെ ഈ ട്വീറ്റ് തരംതാഴ്ന്ന് പോയെന്നും പ്രിയ മറുപടി കൊടുത്തു. തുടര്‍ന്ന് വിമര്‍ശകന്‍ ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനും പ്രിയ മറുപടി നൽകി. ആരെയും വേദനിപ്പിക്കാനല്ലെന്നും ഇത്തരം പ്രസാതാവനകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചു വേണം പെരുമാറാനെന്നും പ്രിയ പറഞ്ഞു. എന്തായാലും പ്രിയ ആനന്ദ് ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത് ഇത്തരക്കാർക്ക് ഒരു പാഠമാകുമെന്നാണ് ആരാധകർ പറയുന്നത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്