'നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ', രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

Published : Feb 06, 2024, 07:59 PM IST
'നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങൾ', രജിഷ വിജയൻ പ്രണയത്തിൽ, ടോബിന്റെ പോസ്റ്റിന് പിന്നിൽ എന്ത് ?

Synopsis

മധുര മനോഹര മോഹം എന്ന ചിത്രത്തിലാണ് രജിഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 

ലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് രജിഷ വിജയൻ. അവതാരികയായി തിളങ്ങിയ രജിഷ 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ എത്തിയത്. ശേഷം ദിലീപ് അടക്കമുള്ള നായകന്മാർക്ക് ഒപ്പം രജിഷ സിനിമകൾ ചെയ്തു. കൂടാതെ സൂര്യ നായകനായി എത്തി വൻ തരം​ഗമായി മാറിയ തമിഴ് ചിത്രം ജയ് ഭിമിലും രജിഷ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഈ അവസരത്തിൽ രജിഷ പ്രണയത്തിൽ ആണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

ഛായാഗ്രാഹകന്‍ ടോബിന്‍ തോമസ് പങ്കുവച്ച പോസ്റ്റാണ് ഈ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. 'നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഡിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍', എന്നാണ് രജിഷയ്ക്ക് ഒപ്പമുള്ള ഫോട്ടോകളുമായി ടോബി കുറിച്ചത്. പിന്നാലെ കമന്റുമായി രജിഷയും രം​ഗത്ത് എത്തി. 1461 = 30 x ? + 1 x ? - 1 x ? - 2 x ? എന്നാണ് ഒന്നിച്ചുള്ള ദിവസങ്ങൾ കൗണ്ട് ചെയ്ത് രജിഷ കമന്റിട്ടത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. 

'നീ ചെറുപ്പമാണ്, കല്യാണം കഴിക്കണം, കിച്ചുവിനെ അവൾ അടിച്ചിറക്കും'; ഉപദേശങ്ങളെയും കേട്ട പഴിയെയും കുറിച്ച് രേണു

ആരാധകർക്ക് ഒപ്പം നിരവധി സെലിബ്രിറ്റികളും രജിഷയ്ക്കും ടോബിക്കും ആശംസയുമായി രം​ഗത്ത് എത്തി. അഹാന കൃഷ്ണ, മമിത ബൈജു, രാഹുല്‍ റിജി നായര്‍,നിരഞ്ജന അനൂപ്, ശിവരാജ്, നൂറിന്‍ ഷെരീഫ് എന്നിങ്ങനെ പോകുന്നു താരനിര. ഇതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ സ്ഥിരപ്പെടുത്തുക ആയിരുന്നു. എന്നാലും നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. മധുര മനോഹര മോഹം എന്ന ചിത്രത്തിലാണ് രജിഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

അണ്ഡം ശീതീകരിച്ചിട്ടില്ല, ​ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ല; പാർവതി തിരുവോത്ത്
അയാളെന്‍റെ മാറിടത്തിൽ അടിച്ചിട്ട് ഓടി, 17-ാം വയസിലെ ദുരനുഭവം മനസിലാക്കാൻ 30 വർഷമെടുത്തു: പാർവതി തിരുവോത്ത്