പ്രകൃതിയില്‍ ശാലീന സുന്ദരിയായി റിമ - ഫോട്ടോഷൂട്ട്

Published : Feb 03, 2023, 01:14 PM ISTUpdated : Feb 03, 2023, 01:15 PM IST
പ്രകൃതിയില്‍ ശാലീന സുന്ദരിയായി  റിമ - ഫോട്ടോഷൂട്ട്

Synopsis

മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ആണ് റിമയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം.

കൊച്ചി: നടി റിമ കല്ലിങ്കലിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എശ്വര്യ അശോക് ആണ് റിമയുടെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍ കരോലിന ജോസഫ് ആണ്. 

സെലബ്രേറ്റികള്‍ അടക്കം നിരവധിപ്പേര്‍ റിമയുടെ ലുക്കിനെ അഭിനന്ദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ശകുന്തളയെപ്പോലുണ്ട് എന്നതടക്കം കമന്‍റുകള്‍ വരുന്നുണ്ട്. ഓള്‍ഡ് വിന്‍റേജ് ലുക്കിലാണ് റിമ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്. 

മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം ആണ് റിമയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. റിമ കല്ലിങ്കല്‍ ഇതില്‍ ഭാര്‍ഗവി എന്ന റോളിലാണ് എത്തുന്നത്. 

ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. 

മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ  നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.

അജിത്തിന്‍റെ പുതിയ ചിത്രത്തിന് സംഗീതം ചെയ്യുന്നതില്‍ നിന്നും അനിരുദ്ധ് പുറത്ത്

ഞെട്ടിപ്പിക്കുന്ന ലുക്ക്; 'കിംഗ് ഓഫ് കൊത്ത' സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി
 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത