സെയ്ഫിനൊപ്പം പാടത്ത് കൃഷി ചെയ്യാനിറങ്ങി തൈമൂര്‍; വൈറലായി ചിത്രങ്ങള്‍

Web Desk   | Asianet News
Published : Nov 08, 2020, 09:39 PM IST
സെയ്ഫിനൊപ്പം പാടത്ത് കൃഷി ചെയ്യാനിറങ്ങി തൈമൂര്‍; വൈറലായി ചിത്രങ്ങള്‍

Synopsis

കഴിഞ്ഞ മാസമാണ് സെയ്ഫ് അലി ഖാനും കരീനയും തൈമൂറും പട്ടൗഡിയില്‍ പോയത്. അന്ന് എടുത്തതായിരിക്കാം ഈ ചിത്രങ്ങള്‍ എന്നാണ് കരുതുന്നത്. 

ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഇരുവരും. മകൻ തൈമൂറിനും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സെയ്ഫിന്റേയും തൈമൂറിന്റേയും ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. 

പട്ടൗഡി പാലസില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ അച്ഛന്റേയും മകന്റേയും ചിത്രങ്ങളാണിത്. കൃഷി ചെയ്യാനായി തടം കോരിയിട്ടിരിക്കുന്ന സ്ഥലത്ത് ഒന്നിച്ച് സമയം ചെലവഴിക്കുകയാണ് ഇരുവരും. വെള്ളം നിറഞ്ഞു ഒഴുകി പോകാനുള്ള ഓവു ചാലില്‍ ഇറങ്ങി നിന്നു കളിക്കുകയാണ് തൈമൂര്‍. കഴിഞ്ഞ മാസമാണ് സെയ്ഫ് അലി ഖാനും കരീനയും തൈമൂറും പട്ടൗഡിയില്‍ പോയത്. അന്ന് എടുത്തതായിരിക്കാം ഈ ചിത്രങ്ങള്‍ എന്നാണ് കരുതുന്നത്. 

അതേസമയം, ഭൂക് പൊലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കിലാണ് സെയ്ഫ്. ഇത് കൂടാതെ നിരവധി ചിത്രങ്ങളും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മുംബൈയിലെ കുടുംബത്തിനൊപ്പം തന്റെ ഗര്‍ഭകാലം ചെലവഴിക്കുകയാണ് കരീന. 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും