Santhwanam : യൂട്യൂബിന്റെ 'വെള്ളിക്കിണ്ണം' അടിച്ചെടുത്ത് 'സാന്ത്വനം' സീരിയലിലെ കണ്ണന്‍

Web Desk   | Asianet News
Published : Nov 25, 2021, 11:35 AM IST
Santhwanam :  യൂട്യൂബിന്റെ 'വെള്ളിക്കിണ്ണം' അടിച്ചെടുത്ത് 'സാന്ത്വനം' സീരിയലിലെ കണ്ണന്‍

Synopsis

യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടൺ കിട്ടിയ സന്തോഷമാണ് 'സാന്ത്വന'ത്തിലെ കണ്ണനായെത്തുന്ന അച്ചു സുഗന്ധ് പങ്കുവച്ചത്. കൂടാതെ എന്തുകൊണ്ടാണ് പ്ലേ ബട്ടൺ സുചിത്രാ നായർ അൺബോക്സ് ചെയ്‍തെന്നുമുള്ള രസകകമായ സംഭവവും അച്ചു പറയുന്നുണ്ട്.

പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മലയാള പരമ്പരയാണ് 'സാന്ത്വനം' (Santhwanam Serial). പ്രായവ്യത്യാസങ്ങള്‍ ഏതുമില്ലാതെ ഏവരുടെയും പ്രിയ പരമ്പരയായി മാറിയ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കളും മലയാളികളുടെ പ്രിയങ്കരരാണ്. 'സാന്ത്വന'ത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകാറുള്ളത്.


ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളായ അച്ചു സുഗന്ധ് (Achu Sughand)സെറ്റിലെ വിശേഷങ്ങളും മറ്റും വീഡിയോ രൂപത്തില്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെ വിശേഷങ്ങള്‍ പങ്കുവച്ച് യൂട്യൂബിലെ സില്‍വര്‍ പ്ലേ ബട്ടണ്‍ (ഒരു ലക്ഷം സബ്‍സ്‍ക്രൈബർമാരെ സ്വന്തമാക്കുമ്പോൾ കിട്ടുന്ന സമ്മാനം) സ്വന്തമാക്കിയ സന്തോഷമാണ് അച്ചു കഴിഞ്ഞദിവസം പങ്കുവച്ചത്.

പ്ലേ ബട്ടണ്‍ കയ്യില്‍ കിട്ടിയിട്ട് കുറച്ചുദിവസം ആയെന്നും, എന്നാല്‍ ഇപ്പോഴാണ് വീഡിയോ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞതെന്നും അച്ചു പറയുന്നുണ്ട്. വീഡിയോ കൂടാതെ സോഷ്യല്‍മീഡിയയില്‍ പ്ലേ ബട്ടണ്‍ കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചാനലിന് ഈയൊരു റീച്ച് കിട്ടാനുള്ള കാരണം 'സാന്ത്വനം'പരമ്പരയാണെന്നാണ് അച്ചു സുഗന്ധ് പറയുന്നത്. അതുകൊണ്ടുതന്നെ പരമ്പരയോടുള്ള കടപ്പാട് പറഞ്ഞാണ് അച്ചു വീഡിയോ തുടങ്ങുന്നതും. 


'വാനമ്പാടി'യില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ചാനല്‍ തുടങ്ങിയതെന്നും, അന്ന് തുടങ്ങിയത് ഒരു ഇന്റര്‍വ്യു ചാനലായാണെന്നും, ആദ്യംതന്നെ ഇന്റര്‍വ്യു എടുത്തത് 'വാനമ്പാടി'യിലെ കേന്ദ്രകഥാപാത്രമായ പത്മിനിയെ അവതരിപ്പിച്ച സുചിത്രയുടേതുമായിരുന്നെന്നും അച്ചു പറയുന്നു. അതുകൊണ്ടുതന്നെ പ്ലേ ബട്ടണ്‍ ഓപ്പണ്‍ ചെയ്യേണ്ടത് സുചിത്ര ചേച്ചിയോടൊത്താണെന്ന് തോന്നിയെന്നും, അതുകൊണ്ടാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ വേദിയില്‍ വച്ച് അണ്‍ബോക്‌സ് ചെയ്തതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. സന്തോഷത്തില്‍ പങ്കുവചേരുന്നു എന്നുപറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് താരം പങ്കുവച്ച വീഡിയോയ്ക്കും ചിത്രത്തിനും കമന്റുകളുമായെത്തിയിരിക്കുന്നത്. നിലവില്‍ അച്ചുവിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആയിട്ടുണ്ട്. കണ്ണന് യൂട്യൂബിന്റെ വെള്ളിക്കിണ്ണം കിട്ടിയതില്‍ വളരെ സന്തോഷം എന്നാണ് ചിലരെങ്കിലും കമന്റ് ചെയ്‍തിരിക്കുന്നത്.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ